April 29, 2024

ജില്ലയെ തകർക്കുന്ന ബഫർ സോൺ പ്രഖ്യാപനം സർക്കാർ ജാഗ്രതയോടെ ഇടപെടണം വ്യാപാരി വ്യവസായി ഏകോപന സമിതി

0
Img 20220608 Wa00222.jpg
കൽപ്പറ്റ : ജില്ലയിലെ ബത്തേരി, നൂൽപുഴ, നെൻമേനി,പൂതാടി, തിരുനെല്ലി, പൊഴുതന , തരിയോട് ,വൈത്തിരി , തുടങ്ങിയ പ്രദേശങ്ങളെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ബഫർസോൺ പരിധിയിൽ വരുന്നത് ഒഴിവാക്കൻ സംസ്ഥാന സർക്കാർ  ജാഗ്രതയോടെ ഇടപെട്ട് പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മറ്റി ആവിശ്യപ്പെട്ടു.
  പരിസ്ഥിതി സംരക്ഷിത മേഖലയിൽ മേൽ പ്രദേശങ്ങൾ ഉൾപ്പെട്ടാൽ മനുഷ്യരുടെ ജീവനോപാധികൾ മുഴുവൻ നിലച്ച് പ്രദേശങ്ങളുടെ വികസനം തന്നെ മുരട്ടിക്കും.കോടതി വിധ നടപ്പായാൽ ബത്തേരിയിൽ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ ,കെ എസ് ആർ ടി സി ഗ്യാരേജ് തുടങ്ങിയവയുടെ പുരോഗതിയും തടസ്സപ്പെടും. കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലയായ വയനാടിൻ്റെ വികസന സ്വപ്നം തകർക്കുന്ന
വയനാട് വന്യജീവി സങ്കേതം, മലബാർ വന്യജീവി സങ്കേതം ,ആറാളം വന്യ ജീവി സങ്കേതം മനുഷ്യവാസ സ്ഥലങ്ങളെ ഒഴിവാക്കി കിട്ടാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ജില്ല കമ്മറ്റി ഭാരവാഹികൾ ആവിശ്യപ്പെട്ടു.
ജില്ല പ്രസിഡൻ്റ് കെ കെ വാസുദേവൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഒ.വി വർഗ്ഗീസ് ,ജില്ല ട്രഷറർ ഇ. ഹൈദ്രൂ.കെ. ഉസ്മാൻ കെ. കുഞ്ഞിരായി ഹാജി, കെ.ടി. ഇസ്മായിൽ നൗഷാദ് കാക്കവയൽ ജോജിൻ ടി ജോയ് ഡോ . മാത്യു തോമസ്, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്,കെ.കെ. അമ്മദ് എം.വി. സുരേന്ദ്രൻ രവീന്ദ്രൻ കമ്പളക്കാട്,പി . വൈ . മത്തായി സന്തോഷ് കുമാർ, ഉണ്ണി കാമിയോ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *