എൻ.സി.പി. സ്ഥാപകദിനം: വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളുമായി നേതാക്കൾ
കൽപ്പറ്റ: എൻ.സി.പി ഇരുപത്തിനാലാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളുമായി നേതാക്കൾ. പുളിയാർമല ഗവൺമെന്റ് യു.പി സ്കൂളിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹസമ്മാനം വിതരണോത്ഘാടനം എൻ.സി.പി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ നിർവഹിച്ചു , ജില്ലാ വൈസ് പ്രസിഡന്റ് പി അശോകൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രാമകൃഷ്ണൻ, എൻ.സി.പി ജില്ലാ സെക്രട്ടറി വന്ദനാ ഷാജു, നാഷണലിസ്റ്റ് കിസാൻ സഭ പ്രസിഡന്റ് പി. സദാനന്ദൻ, മൈനോറിറ്റി വിഭാഗം ജില്ലാ പ്രസിഡന്റ് പി. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply