October 6, 2024

നഗരസൗന്ദര്യവത്ക്കരണം; പൂച്ചട്ടികള്‍ സ്ഥാപിച്ചു

0
Img 20220610 Wa00402.jpg
മാനന്തവാടി :  നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂളിന്റെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡ് മുതല്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള പി.ഡബ്ല്യു.ഡി റോഡിന്റെ കൈവരികളില്‍ പൂച്ചട്ടികള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. 100 പൂച്ചട്ടികളാണ് സ്ഥാപിച്ചത്. ഹരിത കേരളം മിഷന്റെ സാങ്കേതിക സഹായത്തോടെ മാനന്തവാടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്. സ്‌കൂളിന്റെ നേതൃത്വത്തില്‍ ചെടികളുടെ തുടര്‍ സംരക്ഷണം ഉറപ്പുവരുത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷ്‌ന, പി.ടി.എ പ്രസിഡന്റ് ശശികുമാര്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം.ആര്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *