ബഫർസോൺ: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ബത്തേരി: ബഫർ സോൺ നിർണ്ണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ജനവാസ കേന്ദ്രങ്ങളെ ബഫർസോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കൊണ്ട് യാക്കോബായ സഭയുടെ മലബാർ ഭദ്രസന യുവജനപ്രസ്ഥാനം ബത്തേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഉത്തരവ് മൂലം വയനാട്,നീലഗിരി ജില്ലകളിലെ ജനജീവിതം ദുരിതപൂർണ്ണത്തിലാകും. മലബാർ ഭദ്രസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരംപുഴയിൽ ഉദ്ഘാടനം ചെയ്തു ഫാ.യൽദോ ചീരകതോട്ടം അദ്ധ്യക്ഷത വഹിച്ചു. ഫാ.ഗീവർഗീസ് കവും ങ്ങും പ്പിള്ളിൽ ഫാ.അനിൽ കൊമരിക്കൽ,ഫാ.സജി ചൊള്ളാട്ട്, ഫാ.ബൈജു മനയത്ത്,ഫാ.ബേസിൽ കരനിലത്ത്,ജോബിഷ് യോഹൻ, ജൈജു വർഗ്ഗീസ്, ബേസിൽ , സിജോ പീറ്റർ, അലീന ഏലിയാസ്, എന്നിവർ പ്രസംഗിച്ചു.
Leave a Reply