December 2, 2022

ഏകോപനസമിതി :നിലവിലെ ജില്ലഭരണ സമിതിയെ വിണ്ടും തിരഞ്ഞെടുക്കപ്പെട്ടു

IMG-20220623-WA00272.jpg

കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 2019 – 2021 ദ്വിവർഷാന്ത പൊതുയോഗത്തിൽ വെച്ച് നടന്ന ജില്ല ഭരണ സമിതി തിരഞ്ഞെടുപ്പിൽ നിലവിലെ ജില്ല പ്രസിഡന്റ് കെ.കെ.വാസുദേവന്റെ നേതൃത്വത്തിലുള്ള ജില്ല കമ്മറ്റി ഐകകണ്ഠനേ വിണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കൈനാട്ടി ജില്ല വ്യാപാര ഭവനിൽ വെച്ച് നടന്ന യോഗത്തിന്റെ ഉദ്ഘാടനം സംഘടന സംസ്ഥാന അക്റ്റിംങ്ങ് പ്രസിഡന്റ് പി . കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തി ലക്ഷങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന ചെറുകിട വ്യാപാര സമുഹത്തിന്റെ പ്രാധാന്യം തിരിച്ചറിയനോ വിലമതിക്കാനോ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലന്ന് അദേഹം പറഞ്ഞു.
പ്രതിസന്ധികളിൽ വ്യാപാരികളെ ബലിയാടക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
പ്രളയത്തിലും കോവിഡ് മാഹാമാരിയിലും ഇരകളായ വ്യാപാരികളുടെ തൊഴിൽ ഉറപ്പാക്കി വ്യാപാരം പുന:സ്ഥാപിക്കാൻ സർക്കാർ ഒരു പക്കേജും പ്രഖ്യാപിക്കാത്തത് സർക്കാരിന്റെ ചെറുകിട വ്യവസായ വിരുദ്ധ സമീപനത്തിന് ഉത്തമ ഉദാഹരണമാണ്.
കോവിഡിൽ സെക്ടറൽ മജിസ്ട്രേറ്റ് മാരെ വെച്ച് ചെയ്തതുപോലെ ഇപ്പോൾ ജി.എസ്.ടിയിൽ ഉദ്യോഗസ്ഥരെ വെച്ച് ” ടെസ്റ്റ് പർച്ചേസ് പിടിച്ച് പറി “യും നടത്തുകയാണ്.
ഒരു വശത്ത് കോടികൾ ചിലവാക്കി ഒരോ വർഷവും ഒരു ലക്ഷം പുതിയ വ്യാപാരസംരഭങ്ങൾ എന്ന ലക്ഷ്യവുമായി വ്യാപാര സൗഹൃദ ബോധവൽക്കരണ സെമിനാർ നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ മറുഭാഗത്ത് നിലവിൽ വലിയ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകുന്ന ചെറുകിട സംരഭകരെ ഉദ്യോഗസ്ഥരെ വെച്ച് ചട്ടവിരുദ്ധമായി ദ്രോഹിക്കുകയാണ്.
വ്യാപാര സൗഹൃദമെന്ന പേരിൽ നടക്കുന്ന ബിസിനസ് മീറ്റിലും വ്യാപാർ മേളയിലും മുഖ്യ പങ്കാളികൾ പ്ലിക്കാർട്ട്, ആമസോൺ തുടങ്ങിയ ആഗോള കുത്തകളാണ്.ചെറുകിട വ്യാപാരികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന വിധം വാടക കുടിയാൻ നിയമം പരിഷ്കരിക്കൽ ,
വ്യാപാരി ക്ഷേമനിധി ബോർഡിന് നിയമപ്രകാരമുള്ള പരിരക്ഷ, കുറച്ചവ്യാപാരി പെൻഷൻ പുന:സ്ഥാപനം,
ജി. എസ്.ടി. വകുപ്പിന്റെ വ്യാപാരി ദ്രോഹ നടപടി തുടങ്ങിയ വിഷയങ്ങളിൽ സംഘടന ശക്തമായ പ്രക്ഷോപങ്ങളുമായി മുന്നോട്ട് പോകുമെന്നും അദേഹം വ്യക്തമാക്കി.
സംസ്ഥാന ജനറൽ സെക്രട്ടറി  രാജു അപ്സര മുഖ്യവരണാധികാരിയായി ജില്ല ഭരണസമിതി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.സംസ്ഥാന ട്രഷറർ  ദേവസ്വ മേച്ചേരി വ്യാപാര മേഖലയിലെ സമകാലിന വിഷയങ്ങളിൽ മുഖ്യപ്രഭാക്ഷണം നടത്തി. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റുമാരായ  എം.കെ. തോമസുകുട്ടി കോട്ടയം,  അബ്ദുൾ ഹാമിദ് തൃശൂർ, അഹമ്മത് ഷെറീഫ് കാസർഗോഡ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജില്ല ജനറൽ സെക്രട്ടറി  ഒ.വി. വർഗ്ഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ 2019 – 2021 വർഷത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനം കഴ്ച വെച്ച യൂണിറ്റുകൾക്കുള്ള ഒന്നാം സ്ഥാനം പുൽപ്പള്ളി, അമ്പലവയൽ യുണിറ്റുകൾ പങ്കുവെച്ചു.
മികച്ച രണ്ടാം സ്ഥാനംമേപ്പാടി, കമ്പളക്കാട് യുണിറ്റുകളും , മുന്നാം സ്ഥാനം മിനങ്ങാടി , കേണിച്ചിറ യുണിറ്റുകളും കരസ്ഥമാക്കി.
വയനാട് ജില്ല തലത്തിൽ 2019 – 2021 വർഷത്തേക്കുള്ള പ്രഥമ ” ഏകോപന സമിതി വ്യാപാരി പത്ര,ദൃശ്യ-മാധ്യമ വാർത്ത പുരസ്ക്കാരം 2022 ” മികച്ച പത്ര വാർത്ത റിപ്പോർട്ടറായി തിരഞ്ഞെടുത്ത  ഷിൻന്റോ ജോസഫ് മലയാള മനോരമക്കും .,ദൃശ്യ മാധ്യമ വിഭാഗത്തിൽ തിരഞ്ഞെടുത്ത കൈരളി ചാനൽ റിപ്പോർട്ടർ  കെ.ആർ . അനുപിനും യോഗത്തിൽ വെച്ച് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. ജില്ല കമ്മറ്റി നൽകുന്ന 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്ക്കാരങ്ങൾ സംഘടന സംസ്ഥാന അക്ടിംങ്ങ് പ്രസിഡന്റ് പി . കുഞ്ഞാവു ഹാജിയും ജനറൽ സെക്രട്ടറി  രാജു അപ്സരയും ഇരുവർക്കം സമ്മാനിച്ചു.ഒരു
കഴിഞ്ഞ കാലങ്ങളിൽ ജില്ലയിലെ വ്യാപാര വ്യവസായ മേഖലകളിൽ വൈവിധ്യവൽക്കരണത്തിലുടെ തൊഴിലാവസരം സൃഷ്ടിച്ച് നിരവധി പേർക്ക് തൊഴിൽ നൽകുന്ന മികച്ച വനിത സംരഭരകരെയും , മികച്ച യുവ സംരഭകരെയും യോഗത്തിൽ ആദരിച്ചു.മികച്ച വനിത സംരഭകരായി തിരഞ്ഞെടുക്കപ്പെട്ട ആർ. കല. ബത്തേരി , . ലൗലി തോമസ് മാനന്തവാടി,  സിജിത്ത് ജയപ്രകാശ് മിനങ്ങാടി , സൗദ.കെ.എം. കൽപ്പറ്റ , എന്നിവർക്കും മികച്ച യുവ സംരഭകരായി തിരഞ്ഞെടുക്കപ്പെട്ട .ഉസ്മാൻ മദാരി വൈത്തിരി,  ലിയോ ടോമി പുൽപ്പളളിക്കും സംസ്ഥാന ഭാരവാഹികൾ ഉപഹാരങ്ങൾ വിതരണം ചെയ്തു..
2022 – 2024 വർഷത്തേക്ക് ജില്ല ഭാരവാഹികളായി .കെ.കെ.വാസുദേവൻ (പ്രസിഡന്റ്) . ഒ. വി. വർഗ്ഗീസ് (ജനറൽ സെക്രട്ടറി) . ഇ. ഐദ്രു ( ട്രഷറർ)
വൈസ് പ്രസിഡന്റുമാർ
കെ. ഉസ്മാൻ ,  കുഞ്ഞിരായിൻ ഹാജി, . കെ.ടി. ഇസ്മായിൽ, പി.വി. മഹേഷ്, മത്തായി ആതിര , ഡോ. മത്യു തോമസ് ,  നൗഷാദ് കാക്കവയൽ. കമ്പ അബ്ദുല്ല ഹാജി എന്നിവരും
സെക്രടറിമാരായി.സി.വി. വർഗ്ഗിസ്, ജോജിൻ ടി ജോയ് , പി. വൈ. മത്തായി , കെ.കെ. അമ്മത്,  സി.രവിന്ദ്രൻ ,  ശിബി.എൻ. പി.,  അഷറഫ് ലാന്റ്മാർക്ക്, ശ്രീജ ശിവദാസ് , തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
ജില്ല ട്രഷറർ  ഇ. ഐദ്രു യോഗത്തിൽ നന്ദി പറഞ്ഞു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.