April 25, 2024

ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും സംഘടിപ്പിച്ചു

0
Img 20220706 Wa00342.jpg
പുൽപ്പള്ളി :ഞാറ്റുവേല ചന്ത, കർഷക ഗ്രാമസഭ പുൽപ്പള്ളി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ്. ദിലീപ്കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ശോഭന സുകു അധ്യക്ഷത വഹിച്ചു. കാർഷികവികസന സമിതി അംഗങ്ങളായ ബെന്നി കുറുമ്പാലക്കാട്ട്, വിൽ‌സൺ നെടുംകൊമ്പിൽ, വീട്ടിമൂല പാടശേഖര സമിതി സെക്രട്ടറി ബേബി കൈനിക്കുടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് കുരുമുളക് കൃഷിയിലെ രോഗകീടനിയന്ത്രണങ്ങളെ കുറിച്ച് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും ഡോ : ജൂലി എലിസബത്ത്, ഡോ :രാജൻ എന്നിവരുടെ നേതൃത്വത്തിൽ പഠന ക്ലാസ്സും നടന്നു. പി.എം.ഫ്‌.ബി വിള ഇൻഷുറൻസ് ക്യാമ്പയിനും ഇതോടൊപ്പം സംഘടിപ്പിക്കപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *