March 29, 2024

മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി

0
Img 20220706 160654.jpg
മുള്ളൻകൊല്ലി : ജനകീയാസൂത്രണ പദ്ധതി വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്റെ അധ്യക്ഷതയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് : ഗിരിജാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാർ ജില്ലാ ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യo, പാർപ്പിടം, മൃഗസംരക്ഷണം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയും മറ്റ് മേഖലകൾക്ക് സമഗ്രമായ പ്രാധാന്യം നൽകിയുമാണ് വാർഷിക പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് പദ്ധതികൾ വിശദീകരിച്ചുകൊണ്ട് വികസന സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ ജോസ് സദസ്സിനെ അഭിസംബോധന ചെയ്തു. കരട് പദ്ധതിരേഖ പ്രകാശനം ചടങ്ങിൽ ഉദ്ഘാടകൻ പ്രസിഡണ്ടിന് നൽകി നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷൈജു.പി.വി കൃതഞ്ജത അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *