April 20, 2024

പുൽപ്പള്ളി മേഖല എം. സി വൈ. എം ശ്രേയസ് സയുക്ത ആഭിമുഖ്യത്തിൽ ബഫർ സോൺ പ്രതിഷേധ സംഗമം നടത്തി

0
Gridart 20220710 1131195173.jpg
പുൽപ്പള്ളി : പുൽപ്പള്ളി മേഖല എം. സി വൈ. എം ശ്രേയസ് സയുക്ത ആഭിമുഖ്യത്തിൽ ബഫർ സോൺ പ്രതിഷേധ സംഗമം നടത്തി. പുൽപ്പള്ളി ശ്രേയസ്‌ യൂണിറ്റ് ഡയറക്ടർ : ഫാ. വർഗീസ്‌ കൊല്ലമ്മാവു ടിയിൽ പ്രോഗ്രാമിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു.

ശ്രേയസ്‌ മേഖലാ ഡയറക്ടർ ഫാ. മാത്യു മുണ്ടക്കൊടിയിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ്‌ ദിലീപ് കുമാർ പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ്, മാത്യു മത്തായി ആതിര (പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ), ബിനി തോമസ് (ശ്രേയസ് മേഖല കോർഡിനേറ്റർ ), ഫാ. ജോൺ വെളിയിൽ ( എം. സി. വൈ. എം മേഖ ഡയറക്ടർ ) എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ വെച്ച് അമലു റെജി, അനിൽഡ, അനോന എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നടത്തി. 
 റെജി തടത്തിൽ (യൂണിറ്റ് പ്രസിഡന്റ് ),പുൽപ്പള്ളി പഞ്ചായത്ത്‌ വാർഡ് മെമ്പറുമാരായ ഉഷ ടീച്ചർ, ജോഷി ചാരുവേലിയിൽ, ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് കമ്മിറ്റി അംഗങ്ങളും , യൂണിറ്റ് പ്രവർത്തകരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *