April 20, 2024

വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

0
Img 20220711 Wa00282.jpg
പുൽപ്പള്ളി : പുൽപള്ളി ലേബർ കോൺട്രാക്ട് സഹകരണ സംഘം പത്താം ക്ലാസ്സ്‌ പാസ്സായി തുടർ പഠനം നടത്തുന്ന സംഘം മെമ്പർ മാരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. വിതരണോദ്ഘടാനം പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ് ദിലീപ് കുമാർ നിർവഹിച്ചു. സംഘം പ്രസിഡന്റ്‌ കെ. എ സ്കറിയ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബിന്ദു പ്രകാശ്, പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി കരുണാകരൻ, വാർഡ് മെമ്പർ അനിൽ സി.കുമാർ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി സുസ്മിത രാജേഷ് സ്വാഗതവും, ക്ലാർക്ക് ദിവ്യ ബിജോ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *