March 29, 2024

വാകേരി ഗ്രോട്ടോ ആക്രമണം പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടി കൂടി

0
Img 20220711 Wa00392.jpg
കേണിച്ചിറ : ഇന്നലെ രാത്രി വാകേരി പള്ളി ഗ്രോട്ടോ ആക്രമിച്ച പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടി കൂടി.കേണിച്ചിറ പോലീസ് എസ്. 
ഐ. ബിജു ആൻ്റണിയുടെ നേത്യത്വത്തിലുള്ള സംഘം നടത്തിയ ,ദ്രുത ഗതിയിലുള്ള അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. ഇരുളം അമ്പലപ്പടി മോഹനൻ (45) ആണ് പിടിയിലായത്. വാകേരി കല്ലൂർക്കുന്നിലെ സെൻ്റ് ആൻ്റണി പള്ളിയുടെ ഗ്രോട്ടോയാണ് ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടത്.
പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ സംഭവം ഉണ്ടായ പശ്ചാത്തലത്തിൽ പോലീസ് ഈ വിഷയത്തിൽ നല്ല ജാഗ്രതയുണ്ട് . 
വയനാട് എസ്.പി.അരവിന്ദ് സുകുമാറും ,ബത്തേരി ഡി.വൈ. എസ്.പി. അബ്ദുൾ ഷെറീഫും ,സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ഒ. സിബി എന്നിവർ സ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *