April 20, 2024

കൂടുതൽ മഴ പടിഞ്ഞാറത്തറയിൽ, ‘ ബാണാസുര ഡാം തുറക്കേണ്ട സാഹചര്യമില്ല

0
Img 20220716 Wa00232.jpg
കൽപ്പറ്റ:ജില്ലയില്‍ നാളെയും ( ഞായര്‍) യെല്ലോ അലര്‍ട്ടാണ്. ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 1184 മി.മി. മഴയാണ് ലഭിച്ചത്. അവസാന 24 മണിക്കൂറില്‍ 58 മി.മി. മഴ ലഭിച്ചു. മാനന്തവാടി താലൂക്കിൽ 856 ഉം വൈത്തിരിയിൽ 990 ഉം ബത്തേരിയിൽ 486 ഉം മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. തൊണ്ടർനാട്, പടിഞ്ഞാറത്തറ ഭാഗങ്ങളിലാണ് ജില്ലയിൽ ഏറ്റവും മഴ ലഭിച്ചത്.കാരാപ്പുഴ ഡാമിലെ നിലവിലെ ജലനിരപ്പ് 758.6 മീറ്ററും ബാണാസുരയിലേത് 770.15 മീറ്ററുമാണ്. കാരാപ്പുഴയുടെ മൂന്ന് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. ബാണാസുരയുടെ അപ്പര്‍ റൂള്‍ ലെവല്‍ 773.5 ആയതിനാല്‍ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമില്ല.കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമില്‍ 2282.23 അടി ജലനിരപ്പായിട്ടുണ്ട്. 2282.234 അടിയാണ്. ഡാം അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *