April 25, 2024

ആഫ്രിക്കൻ പന്നിപ്പനി- വയനാട്ടിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണം: രാഹുൽ ഗാന്ധി എം പി

0
Img 20220730 Wa00322.jpg
കൽപ്പറ്റ:  ആഫ്രിക്കൻ പന്നിപ്പനി കാരണം പ്രതിസന്ധിയിലായ വയനാട്ടിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം  ഉടൻ നൽകണം എന്ന് രാഹുൽ ഗാന്ധി എം പി കേരള മൃഗ സംരക്ഷണ വകുപ്പ്‌ മന്ത്ര ജെ . ചിഞ്ചുറാണിക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു. 'അനിയന്ത്രിതമായ കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഒരു പ്രദേശത്ത്, പന്നി വളർത്തൽ വയനാട്ടിലെ കർഷകർക്ക് ഒരു ബദൽ ഉപജീവനമാർഗം പ്രദാനം ചെയ്തിരുന്നു.  നിരവധി കർഷകർ തങ്ങളുടെ പന്നിവളർത്തൽ സംരംഭങ്ങൾ തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനുമായി വായ്പ എടുത്തിട്ടുണ്ട്.  എന്നാൽ, ആഫ്രിക്കൻ പന്നിപ്പനി അവരുടെ പ്രതീക്ഷകളുടെ താളം തെറ്റിക്കുക മാത്രമല്ല, അവരെ കൂടുതൽ കടത്തിലേക്ക് തള്ളിവിടുകയും ചെയ്തു. നിലവിലെ  സർക്കാർ നഷ്ടപരിഹാര പാക്കേജിന്റെ അപര്യാപ്തത കാരണം കർഷകർ നേരിടുന്ന കടുത്ത ദുരിതങ്ങൾ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് എന്റെ ശ്രദ്ധയിൽപ്പെടുത്തി.  ഈ ഗ്രാമപഞ്ചായത്തിൽ മാത്രം 380 ലധികം പന്നികളെയാണ് കൊന്നൊടുക്കിയത്. ഈ സാഹചര്യത്തിൽ  കേരള സർക്കാർ അടിയന്തിരമായി ഇടപെട്ട് മതിയായ നഷ്ടപരിഹാരം സമയബന്ധിതമായി നൽകി, കർഷകർ വീണ്ടും കടക്കെണിയിലേക്ക്‌ കൂപ്പുകുത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം.' – രാഹുൽ ഗാന്ധി എം. പി മൃഗസംരക്ഷണ വകുപ്പ് മന്ത്രി   ജെ. ചിഞ്ചു റാണിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *