നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ അടിത്തറയിടിഞ്ഞ് പരിസരവാസികളുടെ മതിൽ ഇടിഞ്ഞു
മേപ്പാടി: പൊലീസ് സ്റ്റേഷന് എതിർവശം നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ അടിത്തറ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തകർന്ന് പരിസരവാസിയുടെ മതിലിടിഞ്ഞു. കനത്ത മണ്ണും വെള്ളവുമാണ് ഒഴികയെത്തിയത്.മണ്ണ് കുത്തിയൊലിച്ചത് കാരണം സമീപത്തുള്ള വീടുകളിലെ കിണറുകളിൽ ചളിവെള്ളം നിറഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു. നിർമാണം അശാസ്ത്രീയമാണെന്ന് കാണിച്ച് പരിസര വാസികൾ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിന് നടപടിയുണ്ടായില്ല.
Leave a Reply