IMG-20220805-WA00662.jpg

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്


AdAdAd
എടവക: എടവക പഞ്ചായത്തിലെ അംബേദ്കര്‍ പുതിയിടത്ത് വയലിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലെ നീര്‍ച്ചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പുതിയിടം ചേമ്പിലോട് കോളനിയിലെ വത്സലയുടെ മകന്‍ വിജേഷ് (31) ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയിലെ നീര്‍ച്ചാലില്‍ വീണു കിടക്കുകയായിരുന്ന വിജേഷിനെ നാട്ടുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിജേഷിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് ആറ് മണിയോടെ ചേമ്പിലോട് സമുദായ ശ്മശാനത്തില്‍.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.