October 3, 2022

മേഖല-യൂണിറ്റ് ആനിമേറ്റഴ്‌സ് സംഗമം നടത്തി :കെ.സി.വൈ.എം മാനന്തവാടി രൂപത

IMG-20220820-WA00082.jpg

മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയിലെ മേഖല-യൂണിറ്റ് ആനിമേറ്റേഴ്സ് സംഗമം “ആനിമ 2022” നടത്തപ്പെട്ടു. ആഗസ്റ്റ് 18 ന് ദ്വാരക പാസ്റ്ററിൽ സെന്ററിൽ നടന്ന സംഗമത്തിന് രൂപത പ്രസിഡന്റ് റ്റിബിൻ വർഗീസ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. തീരദേശ ജനതയുടെ ജീവിത പ്രശ്നങ്ങൾ, ബഫർ സോൺ വിഷയം എന്നിവയിൽ ശക്തമായ ഇടപെടൽ നടത്തുന്ന യുവജനങ്ങളെ അഭിനന്ദിക്കുകയും, പ്രാർത്ഥനയുടെ ചൈതന്യം കൂടുതലായി യുവത്വത്തിന് പകർന്നു നൽകുന്ന ആനിമേറ്റേഴ്സിന്റെ സേവനം സഭയ്ക്ക് അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമായി 90 ഓളം ആനിമേറ്റർ സിസ്റ്റേഴ്സ് ഒന്നുചേർന്ന സംഗമത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപത ആനിമേറ്റർ സിസ്റ്റർ സാലി ആൻസ് സിഎംസി ആമുഖ പ്രഭാഷണം നടത്തി. യുവജനശുശ്രൂഷയെ വർണ്ണാഭമാക്കാനുള്ള വ്യത്യസ്ത ചിന്താശകലങ്ങളുമായി കെസിബിസി ജാഗ്രത കമ്മീഷൻ കോർഡിനേറ്റർ  വിനോദ് നെല്ലക്കൽ സെഷൻ നയിച്ചു. രൂപത വൈസ് പ്രസിഡന്റ്‌ നയന മുണ്ടയ്ക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തുപ്പുംങ്കര, ലിബിൻ മേപ്പുറത്ത് കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ട്രഷറർ അനിൽ അമ്പലത്തിങ്കൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറയ്ക്കതോട്ടത്തിൽ, രൂപത സിൻഡിക്കേറ്റ് അംഗം ഡോ.സി. നാൻസി എസ്എബിഎസ്, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.