April 20, 2024

ജല ഗുണനിലവാര പരിശോധന പരിശീലനം നടത്തി

0
Img 20220823 Wa00232.jpg
തരിയോട് : തരിയോട് ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുട ഭാഗമായി പ്രവർത്തന സഹായ ഏജൻസിയായ സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവ്വീസിന്റെ (സ്റ്റാർസ്) നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നേതൃത്വം വഹിക്കുന്ന വർക്കായി ജല ഗുണനിലവാര പരിശോധന പരിശീലനങ്ങൾ നടത്തി. ആറു ടീമുകളിലുടെ 300 പേർക്കാണ് പരിശീലനം തല്കിയത് : ജൽ ജീവൻ പദ്ധതിയിൽ ലക്ഷ്യം വെക്കുന്ന ഏറ്റവും ശുദ്ധമായ ജലം എല്ലാ കുടുംബങ്ങളിലും പ്രവർത്തനക്ഷമമായ ടാപ്പിൽ ക്കൂടി 24 മണിക്കൂറും ലഭിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കുള്ള പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശീലന പദ്ധതിയാണ് ഇത്. ഗ്രാമ പഞ്ചായത്തു മെബർ മാർ , കുടുംബശ്രീ അംഗങ്ങൾ , പഞ്ചായത്തിൽ ജലലഭ്യത പദ്ധതി പ്രതിനിധികൾ, ആരോഗ്യവാളണ്ടിയർമാർ, അംഗൺ വാടി ടീച്ചർമാർ , ആദിവാസി പ്രമോട്ടർമാർ , പഞ്ചായത്ത് ജല ശുചിത്വ കമ്മറ്റി അംഗങ്ങൾ ഹെൽത്ത് പ്രമോട്ടർമാർ ,ട്രൈബൽ കോളനി പ്രതിനിധികൾ  തുടങ്ങിയവർക്കാണ് പരിശീലനം നടത്തിയത് . വിവിധ സ്ഥലങ്ങളിൽ നടന്ന പരിശീലനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷിബു .വി .ജീ, വൈസ് പ്രസിഡണ്ട് സൂന, ആരോഗ്യ  – കുടിവെള്ള സ്റ്റാന്റി ഗ് കമ്മറ്റി ചെയർമാൻ ഷമീം പാറക്കണ്ടി, വാർഡ് മെമ്പർ മാർ സിഡ്‌എസ്  ഭാരവാഹികൾ സ്റ്റാർസ് കോർഡിനേറ്റർ ജോർജ് കൊല്ലിയിൽ പ്രസംഗിച്ചു. പരിശീലന പരിപാടികൾക്ക് ഫെസിലിറ്റേറ്റർ ഗ്രീഷ്മ , ടീം ലീഡർമാരായ സോന, അനഘ എന്നിവർ നേതൃത്വം വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *