July 14, 2024

പ്ലസ് വണ്‍ പ്രവേശനം: വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തണം:. ടി. സിദ്ധിഖ് എം.എല്‍.എ.

0
Img 20220823 175355.jpg
കല്‍പ്പറ്റ: പ്ലസ്സ് വണ്‍ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും, നിവേദനം നല്‍കുകയും ചെയ്തു. ജില്ലയില്‍ നിന്നും  എസ്.എസ്.എല്‍.സി പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് സീറ്റ് ലഭ്യത ഗവണ്‍മെന്റ് ഉറപ്പു വരുത്തുന്നതോടൊപ്പം ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള ജില്ല എന്ന നിലക്ക്, മറ്റ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളോടൊപ്പം  അവര്‍ക്കും ജില്ലയില്‍ തന്നെ പഠിക്കാനുള്ള സീറ്റും, ബാച്ചുകളും ലഭ്യമാക്കണം. വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ ഈ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്. എന്നാല്‍ തുടര്‍ പഠനത്തിന് ആവശ്യമായ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം അപര്യാപ്തമാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജില്ലയില്‍ നിന്നും ഈ വര്‍ഷം തുടര്‍പഠനത്തിനായി 11,946 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടിയിട്ടുണ്ട് എന്നാല്‍. പ്ലസ് വണ്‍ സീറ്റുകളുടെ ലഭ്യത വെറും 8679 എണ്ണവും ഇതില്‍ 8629 സിറ്റുകളില്‍ അഡ്മിഷന്‍ ആയിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് 50 സീറ്റുകള്‍ മാത്രമാണുള്ളത്. വിവിധ ക്വാട്ടകളില്‍ ഉള്‍പ്പെടെ മുഴുവന്‍ സീറ്റിലും അഡ്മിഷന്‍ നടത്തിയാലും 3317 വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിന്റെ പടിക്കു പുറത്താവുന്ന സ്ഥിതിവിശേഷമാണ് ജില്ലയിലുള്ളത്. നിലവില്‍ ആഗ്രഹിച്ച വിഷയം ലഭ്യമാകാത്തതും, അപേക്ഷിച്ച സീറ്റ് ലഭ്യമാകാത്ത ഒട്ടനവധി വിദ്യാര്‍ത്ഥികളാണുള്ളത്.
ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ തന്നെ ജില്ലാ അതിര്‍ത്ഥിയോട് ചേര്‍ന്നു നില്‍ക്കുന്ന അന്യജില്ലകളായ ചാമരാജനഗര്‍, കുടക്, നീലഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ പോയി പഠനം നടത്തുവാന്‍ സാധിക്കാത്തതും അയല്‍ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ട സ്ഥിതി വിശേഷം ഈ ജില്ലയുടെ ഒരു പ്രധാനപ്പെട്ട പരിമിതിയാണ്. ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കോ ദൂരെയുള്ള മറ്റു സ്ഥാപനങ്ങളിലോ പോയി പഠനം നടത്താന്‍ കാണിക്കുന്ന വിമുഖത അവരുടെ തുടര്‍പഠനം വഴി മുട്ടിക്കുന്നു. ഈ സാഹചര്യത്തില്‍ പല കാരണങ്ങളാല്‍ പിന്തള്ളപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ അവകാശത്തെയോ ഒരു തലമുറയുടെ ഭാവി സ്വപ്നങ്ങളേയോ ഹനിക്കുന്ന സാഹചര്യം സൃഷ്ടിക്കാതെ നോക്കണമെന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുണം
നിലവില്‍ ഭൗതിക സാഹചര്യങ്ങളും ഉയര്‍ന്ന പഠന നിലവാരവും പുലര്‍ത്തുന്ന സ്‌കൂളുകളില്‍ അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കണം. കൂടുതല്‍ വിദ്യാര്‍ത്ഥികളും തല്‍പ്പര്യം പ്രകടിപ്പിക്കുന്ന കൊമേഴ്‌സ്, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ബാച്ചുകള്‍ കൂടി അനുവദിക്കുക, നിലവിലുള്ള ബാച്ചുകളില്‍ പരമാവധി സീറ്റുകള്‍ വര്‍ദ്ദിപ്പിച്ച് സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുവാന്‍ സീറ്റ് വര്‍ദ്ദനവ് വരുത്തുക. പ്ലസ് ടു പഠനനിലവാരം കൂടുതല്‍ ഉയര്‍ത്തുന്നതിന് വേണ്ടി ഒഴിവുള്ള മുഴുവന്‍ അദ്ധ്യാപക തസ്തികകളിലും നിയമനം നടത്തുക സയന്‍സ്, കംമ്പ്യൂട്ടര്‍ ലാബുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫണ്ട് അനുവദിക്കുകയും ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് എം.എല്‍.എ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *