April 24, 2024

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 25 ന് തുടക്കമാകും

0
Img 20220823 Wa00652.jpg
മാനന്തവാടി: മാനന്തവാടി പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 25 ന് തുടക്കമാകും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌ക്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.1998 ലാണ് ഹയര്‍ സെന്ററി സ്‌കൂളായത്.മാനന്തവാടി രൂപത കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കിഴിലെ പ്രഥമ പ്ലസ്ടു സ്‌കൂളാണ്.ജനറല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിലായി 500 ലേറെ വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു വിഭാഗത്തിന്‍ പഠിക്കുന്നുണ്ട്.സംസ്ഥാന ഹയര്‍ സെക്കന്ററി കലോത്സവത്തില്‍ മൂന്ന് തവണ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. ആഘോഷപരിപാടിയുടെ ഭാഗമായി ജൂബിലി ബില്‍ഡിംഗ് നിര്‍മ്മാണം, പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം, സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, പഠനോപകരണങ്ങളുടെ വിതരണം ലൈബ്രറി വിപുലികരണം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കും.25 ന് രാവിലെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മാനന്തവാടി എം.എല്‍ എ ഒ ആര്‍ കേളു നിര്‍വഹിക്കും. സുകള്‍ മാനേജര്‍ ഫാ.സുനില്‍ വട്ടുകുന്നേല്‍ അധ്യക്ഷത വഹിക്കും.കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴ, മുന്‍ മാനേജര്‍ ഫാ.കുര്യന്‍വാഴയില്‍, പ്രഥമ പ്രിന്‍സിപ്പാള്‍ കെ.യു ചെറിയാന്‍, മുനിസിപ്പാല്‍ കൗണ്‍സിലര്‍ ലൈലസജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരഭാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.പ്രിന്‍സിപ്പാള്‍ രാജുജോസഫ് സി, റൂട്‌സ് അലുന്നി അസോസിയേഷന്‍ പ്രസിഡന്റ് വിപിന്‍ വേണുഗോപാല്‍, ബിനോയ് ടി.എഫ്, സി.വിശ്വനാഥന്‍ പിള്ള തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *