April 26, 2024

കൽപ്പറ്റ വെള്ളാരംകുന്ന് റോഡിലെ ടാർ ഒലിച്ചു പോയ സംഭവം:യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

0
Img 20220825 Wa00042.jpg
കൽപ്പറ്റ : ദേശിയ പാതയായ കൽപ്പറ്റ വെള്ളാരംകുന്ന് റോഡിലെ 200 മീറ്ററോളം ടാർ പൂർണമായും ഒലിച്ചുപോയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. രണ്ടുമാസം മുമ്പാണ് ദേശീയപാതയിലെ കുഴികൾ അടക്കുന്നതിന്റെ ഭാഗമായി റീടാറിങ് തുടങ്ങിയത് . ടാറിങ് പ്രവർത്തികൾ കഴിഞ്ഞതോടെ റോഡിന്റെ പലഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടു. പിന്നീട് ഈ വിള്ളലുകൾ ടാറോടുകൂടി ഒലിച്ചുപോയി വെള്ളാരംകുന്നിലെ ഈ ഭാഗത്ത് വളവ് ആയതിനാൽ കുഴി കാണാതെ വാഹനങ്ങൾ വെട്ടിക്കുന്നതിനിടയിൽ വലിയ വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമാണ്. റോഡിന്റെ എതിർ വശത്തും സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനാൽ ഈ ഭാഗത്ത് റോഡ് പൊളിച്ചിട്ടുണ്ട്. നിലവിൽ വൺവേ പോലെയാണ് യാത്രക്കാർ റോഡ് ഉപയോഗിക്കുന്നത്. ഇത്   നീണ്ട ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഈ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പൂർണമായ അനാസ്ഥയാണ് ഇത്തരത്തിൽ റോഡിന്റെ അവസ്ഥക്ക് കാരണം.ഇതിൽ വിജിലൻസ് അന്വേഷണം അടക്കം നടത്തി കൃത്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അതി ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയോഗം തീരുമാനിച്ചു.. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹർഷൽ കോന്നാടൻ, പ്രതാപ് കൽപ്പറ്റ, ഡിന്റോ ജോസ്, ആന്റണി ടി ജെ ഷെഫീഖ് റാട്ടകൊല്ലി, രവിചന്ദ്രൻ പെരുന്തട്ട, സുനീർ ഇത്തിക്കൽ, മുഹമ്മദ് ഫെബിൻ,ഷനൂബ് എം വി ഷൈജൽ ബൈപാസ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *