March 29, 2024

ആധാർ കാർഡ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കാം

0
Img 20220826 115727.jpg
വൈത്തിരി: ആധാര്‍ നമ്പര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള വൈത്തിരി താലൂക്ക് തല ഫെസിലിറ്റേഷന്‍ സെന്റര്‍ വൈത്തിരി തഹസില്‍ദാര്‍ ശിവദാസന്‍.എം.എസ് ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ഓഫീസിലെ ഇലക്ഷന്‍ വിഭാഗത്തിലാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. വോട്ടര്‍മാര്‍ക്ക് ആധാര്‍ കാര്‍ഡും, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തി ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം. ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് ആയ www.nvsp.in വഴിയും , വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും, ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയും ആധാര്‍ കാര്‍ഡ് , തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *