March 28, 2024

നിർമ്മാണ മേഖലയിൽ അടുത്ത മാസം മുതൽ ഏകീകരിച്ച നിരക്കെന്ന് സി.ഡബ്ല്യു.എസ്.എ

0
Img 20220826 Wa00252.jpg
കൽപ്പറ്റ: നിർമ്മാണ മേഖലയിൽ അടുത്ത മാസം മുതൽ ഏകീകരിച്ച നിരക്കെന്ന് സി.ഡബ്ല്യു.എസ്.എ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിർമ്മാണ മേഖലയിൽ 25 വർഷമായി പ്രവർത്തിച്ചുവരുന്ന സി ഡബ്ലിയു എസ് എ സംഘടന കാലാകാലങ്ങളിൽ അതിന്റെ റേറ്റ്കാർഡ്
 (ബിൽഡിങ്ങുകളുടെ നിർമ്മാണത്തിന് ആവശ്യമായ കെട്ട്, ബെൽറ്റ് വാർപ്പ്, ചുമരുപടവ്, ലിന്റൽ, സൺഷേഡ് ബീം, മെയിൻ വാർപ്പ്, ചുമർ നിർമ്മാണം, പ്ലാസ്റ്ററിങ് മുതലായവയുടെ റേറ്റ്) കാലാകാലങ്ങളിൽ ഇറക്കാറുണ്ട്. മാറി വരുന്ന സാഹചര്യത്തിൽ ഇത് കേരളത്തിൽ മുഴുവനും നിരക്ക് ബാധകമായിരിക്കും . നിർമ്മാണവുമായി ഒരു ബന്ധവുമില്ലാത്ത മറ്റു വ്യക്തികൾ ഈ മേഖലയിൽ കടന്നു കയറി അവർക്ക് തോന്നുന്ന നിരക്കിൽ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തു സംഘടന തന്നെ മധ്യസ്ഥം വഹിക്കേണ്ടിവരുന്ന സാഹചര്യം നിലവിലുണ്ട്. ബോധവൽക്കരണത്തിന്റെ ഭാഗമായി നല്ല നിർമ്മാണ വസ്തുക്കളെ പരിചയപ്പെടുത്തലും റേറ്റ് ഏകീകരണത്തിന്റെ ഭാഗമായുള്ള ഈ റേറ്റ് കാർഡ് പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി ഉള്ള പരാതികൾ മാത്രം പരിശോധിച്ചാൽ കോൺക്രീറ്റ് എന്ന വസ്തുവിന് ചേർക്കേണ്ട അത്യാവശ്യ സാധനങ്ങൾ കമ്പി, സിമന്റ്, മെറ്റൽ, സാന്റ്, ശുദ്ധജലം എന്നിവയല്ലാതെ മറ്റൊരു വസ്തുവും നല്ല കോൺക്രീറ്റിന് ആവശ്യമില്ല. ചില സിമന്റ് കമ്പനികൾ, കെമിക്കൽ കമ്പനികൾ ആവശ്യമില്ലാതെ സിമന്റുകളിലും മറ്റു കെമിക്കൽ ചേർക്കുന്നതുകൊണ്ടും, ഹാർഡ് ആയതുകൊണ്ടും നിർമ്മാണം തകർക്കുന്ന രീതി കണ്ടുവരുന്നു. അറിവില്ലായ്മ കൊണ്ട് ഗുണത്തിന് എന്നു പറഞ്ഞു ചെയ്യുന്ന സാധനങ്ങൾ ബിൽഡിങ്ങിന് വലിയ ബലക്ഷയവും, ചോർച്ചയ്ക്കും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ജനങ്ങളുടെ മുമ്പിൽ എത്തിക്കുന്നതിന് കേരളത്തിലെ 14 ജില്ലകളിലും പഞ്ചായത്തുകൾ തോറും ബോധവൽക്കരണ ക്ലാസുകൾ, പൊതുജനങ്ങൾക്കുവേണ്ടി
ക്ലാസുകൾ നടത്തുവാനും
സംഘടന
തീരുമാനിച്ചിട്ടുണ്ട്. വയനാട് പോലുള്ള ജില്ലകളിൽ നിലവാരമില്ലാത്ത നിർമ്മാണ വസ്തുക്കൾ സുലഭമായി ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാനദണ്ഡവും ഇല്ലാതെ എം സാൻഡ്, പി സാൻഡ് എന്ന പേരിൽ പാറപ്പൊടി കൊണ്ട് നിർമ്മാണം ചെയ്തു വരുന്നത് കാണുന്നു. ഇതിന്റെ ഗ്രേഡ് നിശ്ചയിക്കുന്നത് നിർഭാഗ്യകരം എന്ന് പറയട്ടെ എൻജിനീയർമാരെയും വിദഗ്ദരായ കോൺട്രാക്ടർമാരെ മാറ്റി നിർത്തിക്കൊണ്ട് പ്രദേശത്തുള്ള ടിപ്പർ ലോറിയുടെ ഡ്രൈവർമാർ നിശ്ചയിക്കുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്. സ്ഥലങ്ങളിലെ എല്ലായിടത്തും യാടുകളിൽ (മറ്റു ജില്ലകളിൽ നിന്നു കൊണ്ടു വന്ന് കൂട്ടിയിട്ട് വിൽക്കുന്ന സ്ഥലം ചെന്ന് പരിശോധിച്ചാൽ കാണാം ഒരു നിലവാരവും ഇല്ലാത്ത സാധനങ്ങൾ ഇന്ന് വിപണിയിലുണ്ട്. നിലവിൽ എം സാൻഡ് ,പി സാൻഡ് എന്ന മണൽ മാത്രമുള്ളപ്പോൾ വിപണിയിൽ നാല് അഞ്ച് വിധത്തിലുള്ള സ്റ്റാൻഡുകൾ കിട്ടുന്നുണ്ട്. ഇതിന് ഗുണനിലവാരം പരിശോധിക്കാനും ഒരു സംവിധാനവും ഇന്ന് കേരളത്തിലില്ല. അതുപോലെതന്നെ നേരത്തെ സൂചിപ്പിച്ചതുപോലെ കമ്പനികളും ഹാർഡ് മിക്സിംഗ് എന്ന് പറഞ്ഞു പല കെമിക്കലുകളും സിമന്റുകളിൽ ചേർത്ത് വിപണിയിൽ ഇറക്കിയിട്ടുണ്ട്. സിമന്റിൽ ചേർക്കുന്ന ഹാർഡ് മിക്സിംഗ് സിമുകൾ സ്റ്റോക്ക് ചെയ്ത് നിർമ്മാണം നടത്തുമ്പോൾ വീടുകൾ ചേർന്നൊലിക്കുക കോൺക്രീറ്റുകളിൽ വിള്ളലുകൾ ഉണ്ടാകുക എന്നുള്ള പ്രശ്നങ്ങൾ ഒത്തിരി സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഞങ്ങളുടെ ബാധ്യത ആയതുകൊണ്ട് നിർമ്മാണത്തിൽ അറിവില്ലായ്മ കൊണ്ട് ദുരന്തം വരുത്തിവെക്കുന്ന ഒരു സാഹചര്യത്തിലാണ് റേറ്റ്കാർഡ് ജനങ്ങളുടെ മധ്യത്തിൽ എത്തിക്കാനും അതിനെക്കുറിച്ച് ചർച്ച ചെയ്യാനും ബോധവൽക്കരണ പരിപാടി നടത്തുമെന്നും ഇവർ പറഞ്ഞു.
-സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഹൈദ്രു, ജില്ലാ സെക്രട്ടറി ജി ആർ സുബ്രഹ്മണ്യൻ, രക്ഷാധികാരി പിസി സോജൻ, ജില്ലാ വൈസ് പ്രസിഡണ്ട് രാജേഷ് പുൽപ്പള്ളി, പി.എ. സുകുമാരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *