October 3, 2022

വീട് പോലും വെക്കാൻ കഴിയാതെ നിരവധി ജനങ്ങൾ ;കെ എൽ ആർ കുരുക്കഴിഞ്ഞില്ല

IMG-20220826-WA00262.jpg

വൈത്തിരി :വീട് പോലും വെക്കാൻ കഴിയാതെ വൈത്തിരി പ്രദേശത്തെ നിരവധി ജനങ്ങൾ.ഭൂമികൈവശമുള്ള പല ആളുകളും സ്വന്തമായി വീട് നിർമ്മിക്കാൻ പ്രയാസപ്പെടുകയാണ്.കേരള ഭൂ പരിഷ്കരണ നിയമപ്രകാരം (കെ എൽ ആർ ) പല തോട്ടമുടമകൾക്കും വീടു വെക്കാനുള്ള പെർമിഷൻ വില്ലേജുകളിൽ നിന്ന് ലഭിക്കാത്തതിനാൽ താമസിക്കാനൊരു കൂരയുണ്ടാക്കുകയെന്ന ലക്ഷ്യം സഫലമാകാതെ പോകുകയാണ് പലർക്കും. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന തോട്ടമുടമകൾ നിരവധിയാണ്.
 മാസങ്ങൾക്ക് മുൻപ് വൈത്തിരി പ്രദേശത്തെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപെട്ട് ജില്ലാ കലക്‌ടർ മുൻപാകെ പ്രദേശത്തെ നേതാക്കൾ നിവേദനം നൽകിയിയിരുന്നു.എന്നാൽ കെ എൽ ആർ നൂലാമാലയിൽ കുരുങ്ങി നിരവധി കുടുംബങ്ങൾ പ്രയാസപെടുകയാണ്.
തോട്ടങ്ങൾ നിരവധിയുള്ള പ്രദേശത്ത് തോട്ടത്തിൽ വീട് വെക്കാനുള്ള സമ്മത പത്രം വില്ലേജിൽ നിന്ന് ലഭിക്കാൻ കാത്തിരിക്കുന്നവർ നിരവധിയാണ്.മുപ്പതും നാൽപ്പതും വർഷമായിട്ട് കൈവശം വെക്കുന്ന പല തോട്ടങ്ങളിലും ഈ നിയമം കാരണം വീട് നിർമ്മിക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവരുണ്ട്. ഒരു സുപ്രഭാതത്തിൽ പെട്ടന്ന് പാസ്സാക്കിയ നിയമം കാരണം ഉദ്യോഗസ്ഥർ ദൃതിപെട്ട് നടപ്പിലാക്കിയ നിയമത്തിന്റെ കെണിയിൽ പലരും പെട്ടിരിക്കുകയാണ്.കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരമാണ് പല പ്രദേശങ്ങളിലും കെ എൽ ആർ നിലനിൽക്കുന്നത്.പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുന്ന ഇത്തരം പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന്റ ഭാഗമായിട്ടാണ് നിയമം കൊണ്ടുവന്നിട്ടുള്ളത്.എന്നാൽ താമസ സൗകര്യത്തിനായി വീട് നിർമ്മിക്കാൻ പ്രയാസമായിരിക്കുകയാണ് പലർക്കും.റിസോർട്ടുകൾ,വില്ലകൾ തുടങ്ങിയവ നടത്തുന്നവരിൽ ചിലരെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും രാഷ്ട്രീയക്കാരെ മറയാക്കിയുമെല്ലാം നിയമം കാറ്റിൽ പറത്തി പല ഭാഗങ്ങളിലും കെട്ടിടങ്ങൾ പണിയുമ്പോൾ പാവപ്പെട്ട ആളുകളാണ് നിയമം മൂലം കഷ്ട്ടപ്പെടുന്നത്. തോട്ടങ്ങളിൽ നിയമങ്ങൾ വരുമ്പോൾ ആവിശ്യം വരുമ്പോൾ വിൽക്കാനും വാങ്ങാനും ആളില്ലാത്ത അവസ്ഥ വരുകയും ചെയ്യും.അതോടെ സ്വന്തമായി കുറച്ചെങ്കിലും ഭൂമിയുള്ളവർ വരുമാനം കണ്ടെത്താൻ പ്രയാസവുമാകും.
  അതു പോലെ വയൽ പ്രദേശങ്ങളിലും കരഭൂമിയായി മാറ്റം കിട്ടാതെ നിരവധിയാളുകൾ വീട് വെക്കാൻ പ്രയാസപ്പെടുകയാണ്.തുച്ഛമായ വിലക്ക് പല ആളുകളും വയൽ പ്രദേശങ്ങൾ വാങ്ങിവെച്ചവരാണ്.എന്നാൽ അവിടെ ജീവിക്കാൻ ഒരു കൂര വെക്കാൻ പോലും പെർമിഷൻ കിട്ടാതെ നട്ടം തിരിയുന്ന പല ആളുകളുമുണ്ട്.ലൈഫ് മിഷൻ പദ്ധതിയിൽ രജിസ്റ്റ്ർ ചെയ്ത നിരവധി ആളുകൾ ഉണ്ട്.പക്ഷെ സ്വന്തമായി കര ഭൂമി വേണമെന്ന നിബന്ധനയുള്ളത് കാരണം പല അർഹതപ്പെട്ട ആളുകളുടെയും സ്വന്തമായൊരു വീടെന്ന ലക്ഷ്യം സ്വപ്നമായി അവശേഷിക്കുകയാണ്.ഉന്നതരുടെ ഏകർ കണക്കിന് വയൽ ഭൂമികളും കുന്നുകളും ഇടിച്ചു നികത്താനും മണ്ണിട്ട് കരഭൂമിയാക്കാനുമൊക്കെ വില്ലേജുകളിൽ നിന്നും പഞ്ചായത്തിൽ നിന്നുമൊക്കെ ലൈസൻസ് നൽകുമ്പോൾ പാവപ്പെട്ടവന്റെ അഞ്ച് സെന്റ് ഭൂമിയിൽ വീടു വെക്കാനുള്ള ലൈസൻസ് കൊടുക്കാതിരിക്കുന്നത് ശരിയായ നടപടിയല്ലന്നാണ് വൈത്തിരി പ്രദേശ വാസികൾ പറയുന്നത്.ഇതിനെതിരെ ജനങ്ങൾ ഒന്നിച്ചു നിൽക്കണ്ട സമയമായിരിക്കുന്നു വെന്ന് തെളിയിക്കുന്നതാണ് ഈ കുരുക്ക് ഇനിയും അഴിയാതിരിക്കുന്നതിലൂടെ മനസിലാകുന്നത്.ഏതായാലും പാവപ്പെട്ടവരുടെ വീട് വെക്കുന്നതിലെ പ്രശ്നങ്ങളും ആവിശ്യങ്ങളും ഭരണകൂടവും ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞു കൊണ്ട് അവർക്ക് ന്യായമായതെന്ന് തോന്നുന്നവക്ക് അംഗീകാരം കൊടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർ രംഗത്ത് വരണമെന്നാണ് ജനങ്ങളുടെ ആവിശ്യം.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.