മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

പിണങ്ങോട് : ലൈഫ് ഭവന പദ്ധതിയിൽ വെങ്ങപ്പള്ളി പഞ്ചായത്തിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം ലീഗ് വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി വെങ്ങപ്പള്ളി പഞ്ചായത്ത് ഓഫീസ് ധർണ നടത്തി. പിണങ്ങോട് ടൗണിൽ നിന്നും പ്രകടനമായി പോയ പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തുകയായിരുന്നു.
ധർണ്ണ മുസ്ലിം ലീഗ് കല്പറ്റ നിയോജക മണ്ഡലം ട്രഷറർ സലീം മേമന ഉദ്ഘാടനം ചെയ്തു. പഞ്ചാര ഉസ്മാൻ അദ്ധ്യക്ഷനായി വയനാട് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ജാസർ പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി. കെ പി അൻവർ സാദത്ത് സ്വാഗതവും സലീം ചാലിൽ നന്ദിയും പറഞ്ഞു. തന്നാനി അബൂബക്കർ ഹാജി, പനന്തറ മുഹമ്മദ്, അഷ്‌റഫ് പി പി,സലാം പൂവല്ലൂർ,നൗഷാദ് ചൂരിയാറ്റ,മൊയ്‌ദീൻ കല്ലുടുമ്പൻ,മനാഫ് മഞ്ചേരി,അബൂബക്കർ ഒടുങ്ങാട്,ഹംസ യൂ പി, മുജീബ് ഇ വി. മുഹമ്മദലി പി.സജ്‌ന ഷൗക്കത്ത്, സുലൈഖ, സറീന, ജസീന തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.



Leave a Reply