March 25, 2023

ജില്ലാതല ഓണം ഫെയർ ഉദ്ഘാടനം നടത്തി

IMG-20220827-WA00192.jpg
കൽപ്പറ്റ :ജില്ലാതല ഓണം ഫെയർ ഉദ്ഘാടനം നടത്തി.കേരള സർക്കാർ സപ്ലൈകോ ജില്ലാതല ഫെയർ കൽപ്പറ്റ എൻ എം ഡി സി ഹാളിൽ വച്ച് നടന്നു .പൊതുവിതരണ രംഗത്ത് സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഇന്ന് വളരെ വലിയ പങ്കുവഹിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം സപ്ലൈകോ ഓണക്കാലത്ത് ഫെയറുകൾ നടത്തുന്നു. ഈ വർഷത്തെ ഓണം ഫെയർ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഏഴ് വരെ 12 ദിവസങ്ങളിലായി നടത്തുന്നു. ഇന്ന് രാവിലെ 10.30 ന് കൽപ്പറ്റയിൽ വെച്ച് നടന്ന സപ്ലൈ കോ ഫെയർ വനം വകുപ്പ് മന്ത്രി എ കെ ശശിന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖ് അധ്യക്ഷനായിരുന്നു.സുബീഷ് (ബിജെപി ), കെ വി മാത്യു( കേരള കോൺഗ്രസ് മാണി), ഷാജി ചെറിയാ ൻ ( എൻസിപി), അഷറഫ് പൂക്കയിൽ (കോൺഗ്രസ് ജേക്കബ്), പി ദാസൻ (ജനതാദൾ എസ്), രാജു കൃഷ്ണ( എൽജെഡി), അരുൺകുമാർ (കോൺഗ്രസ് എസ്), നജീബ് (ഐഎൻഎൽ), ആഭാ രമേശ്‌ ( ഡിപ്പോ. മാനേജർ. സപ്ലൈ കോ, കൽപ്പറ്റ )എന്നിവർ ആശംസകൾ അർപ്പിച്ചു .
പി. എ സജീവ് ( വയനാട് ജില്ല സപ്ലൈ ഓഫീസർ ), മുജീബ് കോയംതൊടി ( കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ ), ഹംസ ടി ( വാർഡ് കൗൺസിലർ ), ടി. മണി ( കൽപ്പറ്റ നഗര സഭ കൗൺസിലർ ), പി. ഗാഗാറിൻ ( സി. പി. എം ജില്ലാ സെക്രട്ടറി ), വിജയൻ ചെറുകര ( സി. പി. ഐ ജില്ലാ സെക്രട്ടറി )എം. ഡി അപ്പച്ചൻ ( കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ), പി. പി. എ കരീം ( ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ ) എന്നിവരും സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *