താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ വേയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചു

അടിവാരം : താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ താമരശ്ശേരി ലയൺസ് ക്ലബിന്റെ സഹകരണത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വേയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. താമരശ്ശേരി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാർ ഉൽഘാടനം നിർവഹിച്ചു. താമരശ്ശേരി ലയൺസ് ക്ലബ് പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷം വഹിച്ചു. വനം സംരക്ഷണ സമിതി സെക്രട്ടറി ഭവ്യ ഭാസ്കർ സ്വാഗതവും ആശംസകളർപ്പിച്ചു കൊണ്ട് ലയൺസ് ക്ലബ് സെക്രട്ടറി ഡോ. അരുൺ, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, ജനറൽ സെക്രട്ടറി ഷൗക്കത്ത് എ.കെ എന്നിവരും സംസാരിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ, ആർ.ആർ. ടി അംഗങ്ങൾ, ചുരം സംരക്ഷണ സമിതി പ്രവർത്തകർ, വനം സംരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് വ്യൂ പോയിന്റ് മുതൽ താഴെ ടവർ ലൈൻ വരെയുള്ള ഭാഗങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് വൃത്തിയാക്കി. . ക്ലബ് ഖജാൻജി സിബി ചടങ്ങിന് നന്ദിയർപ്പിച്ച് കൊണ്ടു സംസാരിച്ചു.



Leave a Reply