April 27, 2024

പുൽപ്പള്ളി സർവ്വീസ് സഹകരണ അഴിമതി തുക തിരിച്ച് പിടിക്കാൻ സഹകരണ ജോയൻ്റ് റജിസ്റ്റാർ ഉത്തരവിറക്കി

0
Img 20220829 Wa00522.jpg

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ടായ മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിന്റെ കാലത്ത് 
ആരോപിക്കപ്പെട്ട , അഴിമതിയെ തുടർന്ന് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 68 (2) പ്രകാരം സർ ചാർജ് ഉത്തരവ് പുറപ്പെടുവിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ വയനാട് എ ഷാജൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ബാങ്കിന് നഷ്ടപ്പെട്ട 8.34 കോടി രൂപ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങൾ മുൻ സെക്രട്ടറി കെ.ട്ടി രമാദേവി, മു ൻ ഇന്റേണൽ ഓഡിറ്റർ പി.യു തോമസ് എന്നിവരുടെ സ്ഥാവര ജംഗമ വസ്തുക്കളിൽ നിന്നും ജപ്തി ഉൾപ്പെടെയുള്ള റവന്യു റിക്കവറി ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിച്ച് തുക ഈടാക്കാൻ സഹകരണ വകുപ്പ് നടപടി തുടങ്ങി. മുൻ ഭരണ സമിതി അംഗങ്ങൾ സജീവൻ കൊല്ലപ്പള്ളി എന്ന ബിനാമി ഇടപാടുകാരനെ ഉപയോഗിച്ച് മൂല്യം കുറഞ്ഞ ഭൂമി ഈട് നൽകി വായ്പാ ക്രമക്കേട് നടത്തിയത്. സജീവൻ കൊല്ലപ്പള്ളിയുടെ അക്കൗണ്ടിലേക്ക് മാത്രം 1.64 കോടി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിൽ ക്രമക്കേട് സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 65 അന്വേഷണത്തിൽ കണ്ടെത്തുകയും തുടർന്ന് സർചാർജ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ ഈ ഉത്തരവിനെ മുൻ പ്രസിഡണ്ട് കെ.കെഅബ്രഹാം ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർചാർജ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അഴിമതിയെ തുടർന്ന് ബാങ്ക് ഭരണ സമിതിയെ പിരിച്ച് വിടുകയും ചെയ്തു. ബാങ്കിൽ നിലവിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. ഇവർക്കെതിരെ വിജിലൻസും കേസ് എടുത്തിട്ടുണ്ട്. ആയതിൽ നടപടി അന്തിമ ഘട്ടത്തിലാണ്.
ഏറെ വിവാദമായ ഈ സംഭവം മറ്റൊരു വിവാദത്തിൽ എത്തിരിക്കയാണിപ്പോൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *