സ്‌കൂള്‍ വിദ്യാര്‍ഥികൾക്കായി മഴയാത്ര സംഘടിപ്പിക്കുന്നു

വൈത്തിരി : വയനാട്, കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചുള്ള മഴയാത്ര സെപ്തംബര്‍ മൂന്നിന് നടക്കും.വിദ്യാര്‍ഥികളിലെ മാനസിക പിരിമുറുക്കത്തിന് ആയാസം നല്‍കുക, പരിസ്ഥിതി ബോധവത്ക്കരണം തുടങ്ങിയവ ലക്ഷ്യമിാട്ടാണ് യാത്ര. കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഗ്രീന്‍ കോര്‍, സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം, വിദ്യാലയ പരിസ്ഥിതി ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മഴയാത്ര സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിവിധ പ്രകൃതി-പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പ്രകൃതി പഠന മഴയാത്ര 11 മണിക്ക് ലക്കിടിയില്‍ വെച്ച് ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. മഴയാത്രയുടെ ഭാഗമായി കോഴിക്കോട് വെച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പെയിന്റിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും വിതരണം ചെയ്യും. യാത്രയില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികളുടെയും കൂടെ വരുന്ന അധ്യാപകരുടെയും പേരുകള്‍ ടൈപ്പ് ചെയ്ത് കൊണ്ടുവരണം. അധ്യാപകരുടെ ഫോണ്‍ നമ്പര്‍, പ്രധാനാധ്യാപകന്റെ പേര്, ഒപ്പ്, സ്‌കൂള്‍ സീല്‍ എന്നിവ ഉണ്ടായിരിക്കണം. യാത്ര തുടങ്ങി മൂന്ന് മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ അവസാനിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഭക്ഷണം ഇലയില്‍ കൊണ്ടു വരണം, ചുരത്തിലെ ജീവികള്‍ക്ക് ഭക്ഷണം നല്‍കരുത്, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പാടില്ല, ഒരാള്‍ക്ക് മാത്രം പിടിക്കാനാവുന്ന തരത്തിലുള്ള ബാനര്‍, പ്ലക്കാര്‍ഡുകള്‍ തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം.



Leave a Reply