ഓട്ടോ തൊഴിലാളികൾക്ക് സല്യൂട്ട് നൽകി ബത്തേരി നഗരസഭ

ബത്തേരി : ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി
നഗരത്തിൽ അന്നത്തിനായി ഓടുന്ന ഓട്ടോ തൊഴിലാളികളെ സല്യൂട്ട് നൽകി ആദരിച്ച് ബത്തേരി നഗരസഭ. നഗരസഭ ചെയർമാൻ ടി.കെ. രമേഷ് അദ്ധ്യക്ഷതയിൽ നടന്ന ആദരവ് ചടങ്ങ് കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു.
ഓട്ടോ തൊഴിലാളികളിൽ പ്രത്യേക മികവ് നേടിയ 2021 പ്രേം നസീർ പുരസ്കാര ജേതാവ് ജേക്കബ്ബ് .സി. വർക്കിക്കും ,നിരവധി മാരത്തോൺ മത്സരങ്ങളിൽ ജേതാവായ ഷറഫുദീൻ ,കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും എം.എ ഹിസ്റ്ററ്റിയിൽ ഒന്നാം റാങ്ക് നേടിയ സുനു മുഹ്സിനും ,പ്രത്യേക ആദരവും എല്ലാ ഓട്ടോ തൊഴിലാളികൾക്കും മൊമൻ്റോകളും നൽകി. ചടങ്ങിൽ ആൻറണി കുരിയാക്കോസ് സി.ഐ.ടി. യു ,ഹാരീസ് ഐ. എൻ.ടി. യു.സി ,അഷ്റഫ് പുളിക്കൽ എസ്. ടി. യു ,
ശശികുമാർ എ. ഐ.ടി. യു.സി. ,വിജയൻ ബി.എം സ് ,വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർവുമൻ, ലിഷ ടീച്ചർ ,ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർ വുമൻ ഷാ മില ജുനൈസ് ,ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർ വുമൻ സാലി പൗലോസ് ,പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ. റഷീദ് ,വിദ്യഭ്യാസ കലാ കായീക സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ടോം ജോസ്, കൗൺസിലർ കെ.സി. യോഹന്നാൻ ,കൗൺസിലർ രാധ രവീന്ദ്രൻ ,കൗൺസിലർ സി.കെ. ആരിഫ് എന്നിവർ
ആശംസകൾ നേർന്നു. ഡെപ്യൂട്ടി ചെയർ വുമൻ എൽസി പൗലോസ് സ്വാഗതവും സൂപ്രണ്ട് ജേക്കബ്ബ് ജോർജ് നന്ദിയും പറഞ്ഞു.



Leave a Reply