സപ്ലൈകോ ഓഫീസർ മിന്നൽ പരിശോധന നടത്തി

കൽപ്പറ്റ : ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പൊഴുതന ,കവുമന്ദം തുടങ്ങിയ സ്ഥലങ്ങളിൽ പലചരക്ക് ,പച്ചക്കറി ,ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി . വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത 12 ഓളം സ്ഥാപനങ്ങൾ കണ്ടെത്തി. പരിശോധനക്ക് ജില്ലാ സപ്ലൈ ഓഫിസർ പി .എ സജീവ് നേതൃത്വം നൽകി .വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംങ്ങ് ഇൻസ്പെക്ടർ മാരായ എം.എസ് രാജേഷ് ,ഇമ്മാനുവൽ സബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.



Leave a Reply