എസ്.ഇ.എ മെമ്പർഷിപ്പ് ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി

കൽപ്പറ്റ :”സേവനം സംതൃപ്തി സംഘബോധം” എന്ന പ്രമേയവുമായി സമസ്ത എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിന് വയനാട് ജില്ലയിൽ തുടക്കമായി. സമസ്ത അനുഭാവികളായ
സർക്കാർ, അർദ്ധസർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും
പ്രൊഫഷണലുകളുടെയും കൂട്ടായ്മയാണ് സമസ്ത എംപ്ലോയീസ് അസോസിയേഷൻ സെപ്തംബർ ഒന്ന് മുതൽ നവംബർ 15 വരെയാണ് കാമ്പയിൻ. സെപ്റ്റംബർ 30ന് മുമ്പായി ജില്ലയിൽ മെമ്പർഷിപ്പ് വിതരണം പുർത്തിയാകും. ഒക്ടോബർ 15നകം പഞ്ചായത്ത് കമ്മിറ്റികളും 30 നകം മണ്ഡലം കമ്മിറ്റികളും നിലവിൽ വരും. നവംബർ ആദ്യവാരം പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരും.
മെമ്പർഷിപ്പ് ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റ സമസ്ത കാര്യാലയത്തിൽ മദ്റസാ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ ടി ഹംസ മുസ്‌ലിയാർ ഡബ്ലിയൂ എം ഒ ആർട്സ്&സയൻസ് കോളേജ് അറബിക് വിഭാഗം മേധാവി ഡോ: പി നാജ്മുദ്ധീന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
ചടങ്ങിൽ ഡോ : പി നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു എസ് മുഹമ്മദ് ദാരിമി, എസ് ഇ എ സംസ്ഥാന സെക്രട്ടറി കെ പി.മുഹമ്മദ്, അയ്യൂബ് കൂളിമാട്,സയ്യിദ് സാബിത്ത് തങ്ങൾ റഹ്മാനി, കെ എ നാസർ മൗലവി,സൈനുൽ ആബിദ് ദാരിമി, മമ്മൂട്ടി മാസ്റ്റർ തരുവണ,അലവി വടക്കേതിൽ പി സുബൈർ ഹാജി, കെ ഇ മുനീർ വാളാട് തുടങ്ങിയവർ പങ്കെടുത്തു
ഫോട്ടോ അടിക്കുറിപ്പ്
എസ് ഇ എ മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം മദ്റസാ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ ടി ഹംസ മുസ്‌ലിയാർ ഡബ്ലിയു എം ഒ ആർട്സ്& സയൻസ് കോളേജ് അറബിക് വിഭാഗം മേധാവി ഡോ: പി നജ്മുദ്ധീന് നൽകി നിർവ്വഹിക്കുന്നു



Leave a Reply