വിധി ഉണ്ടായിട്ടും പഞ്ചായത്ത് അധികൃതർ റോഡ് തുറന്ന് കൊടുക്കുന്നില്ലെന്ന് പരാതി

മാനന്തവാടി: ഓംബുഡ്‌സ്മാന്‍ വിധിയുണ്ടായിട്ടും റോഡ് തുറന്ന് കൊടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ മുതിരുന്നില്ലെന്ന് പരാതി. ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും എടവക വാളേരി സ്വദേശി കരിംപ്ലാക്കി ല്‍ ജോസ് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിട്ടുണ്ടെന്നും കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ മറ്റ് നടപടികള്‍ക്കൊന്നും കഴിയില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.എടവക പഞ്ചായത്ത് 19-ാം വാര്‍ഡില്‍ വാളേരി കുനിക്കരച്ചാല്‍ ട്രാന്‍സ്‌ഫോമര്‍ വെങ്ങച്ചെന്നി കോളനി വഴി വാഴ താറ്റ് റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി 2020 – 22 കാലഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഗ്രാമ പഞ്ചായത്തില്‍ നിന്നും രണ്ട് തവണ ഫണ്ട് ഉപയോഗിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രീറ്റിനു ശേഷം റോഡിന്റെ മറുഭാഗത്ത് താമസിക്കുന്നവര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത തരത്തില്‍ പ്രദേശത്തെ സ്വകാര്യ വ്യക്തി റോഡ് കെട്ടിയടച്ചിരിക്കയാണ്.ഇതെ തുടര്‍ന്ന് പഞ്ചായത്ത് ഓംബുഡ്‌സ്മാനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കെട്ടിയടച്ച ഭാഗം തുറന്ന് കൊടുക്കാന്‍ വിധിയുണ്ടായിട്ടും പഞ്ചായത്ത് സെക്രട്ടറിയോ ബന്ധപ്പെട്ട അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചില്ല. പട്ടിക വര്‍ഗ്ഗ വകുപ്പും എടവക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യത്തില്‍ തെറ്റ് ധാരണ പരത്തുന്ന റിപ്പോര്‍ട്ടുകളാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതെന്നും ജോസ് പറഞ്ഞു.



Leave a Reply