April 26, 2024

ലഹരി ഉപയോഗത്തിനെതിരെ ആന്റി നർക്കോട്ടിക് ബോധവൽക്കരണം നടത്തി

0
Img 20220831 122019.jpg
പുൽപള്ളി :  ആന്റി നർകോർട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുവ തലമുറകൾക്കിടയിൽ ലഹരിയുടെ ഉപയോഗം തടയുന്നതിനും
 രക്ഷിതാക്കൾക്കിടയിൽ  അവബോധം എത്തിക്കുന്നതിനും  പഴശ്ശിരാജ കോളേജിൽ ആന്റി നാർക്കോട്ടിക്   ഫോറം സംഘടിപ്പിച്ചു.പ്രതിദിനം വർദ്ധിച്ചു വരുന്ന ലഹരി ആസക്തി തടയുന്നതിന് നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.
 കോളേജ് പ്രിൻസിപ്പൽ ശ്രീ.അബ്ദുൽ ബാരി. കെ. കെ അധ്യക്ഷതയും ആന്റിനർകോട്ടിക്സ്  ക്ലബ്ബ്  കൺവീനർ ഷോബിൻ മാത്യു സ്വാഗതവും 
 അറിയിച്ചു .  പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ടി . എസ്‌ ദിലീപ് കുമാർ
 പരിപാടിയെ അഭിസംബോധന ചെയ്തു. എക്സൈസ് വകുപ്പ് മേധാവി 
 അശോക് കുമാർ. എസ് , പുൽപ്പള്ളി  എസ്.ഐ അനന്ത കൃഷ്ണനും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും  ലഹരിയുടെ നിർമാർജനത്തെ
 കുറിച്ച് പരിപാടിയിൽ സംസാരിക്കുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *