ലഹരി മാഫിയ വയനാട്ടിൽ പിടി മുറുക്കുന്നു:ഇന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മുത്തങ്ങ : കഞ്ചാവ് മാഫിയ ജില്ലയിൽ പിടി മുറുക്കുന്നു പിടിക്കപ്പെടുന്നവരിലധികവും യുവാക്കളാണ് .മുത്തങ്ങ
എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ താമരശ്ശേരി കൂടത്തായ് നെച്ചോളി വീട്ടിൽ മുബാറക്ക് (24) പിടിയിലായി.
40 ഗ്രാം കഞ്ചാവും പിടിക്കപ്പെട്ടു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദീൻ ,പ്രിവൻ്റീവ് ഓഫീസർമാരായ വിജയകുമാർ ,കെ .പി.ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്കുട്ടി, നിഷാദ് കെ ,ശ്രീജ മോൾ ,അനിത എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.



Leave a Reply