ബാങ്ക് വായ്പാ തട്ടിപ്പ് കിസാൻ സഭ ധർണ്ണ നടത്തി

പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനും യുഡിഎഫ് നടത്തിയ ബാങ്ക് കൊള്ളയ്ക്കുമെതിരെ കിസാന്‍ സഭ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കിസാന്‍ സഭ ജില്ലാ സെക്രട്ടറി ഡോ.അംബി ചിറയില്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ മണ്ഡലം സെക്രട്ടറി എന്‍.എന്‍ ബിജു അദ്ധ്യക്ഷത വഹിച്ചു. ടി.ജെ ചാക്കോച്ചന്‍, പി.കെ.രാജപ്പന്‍, കലേഷ് സത്യാലയം, ടി.വി അനില്‍ മോന്‍, എ.എ സുധാകരന്‍, എസ്.ജി സുകുമാരന്‍ , സി.കെ. ശിവദാസന്‍, സി.പി കുര്യന്‍, പീറ്റര്‍, കെ.കെ സുരേന്ദ്രന്‍, റ്റി.എസ് മാമ്മച്ചന്‍, വേലായുധന്‍ നായര്‍, സോമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply