ശ്രേയസ് ഓണാഘോഷ പരിപാടി നടത്തി

പുൽപ്പള്ളി:ശ്രേയസ് പാക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ട്, കായിക മത്സരങ്ങളും നടത്തി. മികച്ച വനിതാ കർഷകയായ ബീന അനിലിനെയും, മികച്ച ക്ഷീര കർഷകരായ ഷീന ബിനോയ്, ബീന തങ്കച്ചൻ എന്നിവരെയും ആദരിച്ചു.500ൽ അധികം ആളുകൾ പങ്കെടുത്ത ഓണാഘോഷ പരിപാടി പാക്കം നാടിനെ ഉത്സവ അന്തരീക്ഷമാക്കി മാറ്റി. ഓണസദ്യയും പൊതുസമ്മേളനവും നടത്തി. യൂണിറ്റ്, മേഖലാ ഡയറക്ടർ ഫാ . വർഗീസ് കൊല്ലമാൻകുടിയിൽ അധ്യക്ഷത വഹിച്ചു ഓണസന്ദേശം നൽകി. വാർഡ് മെമ്പർ രജിത്ര ബാബുരാജ് ഉദ്ഘാടനം ചെയ്തു. മെമ്പർ മാരായ ഉഷ സത്യൻ, സുശീല സുബ്രഹ്മന്യൻ, സുമ ബിനേഷ്, ജില്ല പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് എന്നിവർ ആശംസകളർപ്പിച്ചു .
യൂണിറ്റ് പ്രസിഡന്റ് : കുഞ്ഞുമോൻ വെട്ടുവേലിൽ, സെക്രട്ടറി രഘുദേവ്, എൽസി, ചിന്നമ്മ, റോസമ്മ., മേഖല പ്രോഗ്രാം ഓഫീസർ ഷാൻസൺ കെ .ഓ , ആനിമെറ്റർ ബിനി തോമസ്, സിന്ധു ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി. മത്സരവിജയികൾക്ക് സമ്മാനദാനവും നടത്തി.



Leave a Reply