April 26, 2024

വയനാട്ടിൽ പരിശോധന കർശനമാക്കി, ലഹരി കടത്ത് തടയുമെന്ന് എക്സൈസ് ജോയിൻ്റ് കമ്മീഷണർ

0
Img 20220901 Wa00812.jpg
റിപ്പോർട്ട്‌ : സി.ഡി.സുനീഷ്…….
കൽപ്പറ്റ: അടുത്ത കാലത്തായി വയനാട്ടിൽ നിന്നും പിടിക്കപ്പെടുന്ന ലഹരി കടത്തിനെ നേരിടാൻ എക്സൈസ് വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. മാനന്തവാടിയിൽ ഒരേ ദിവസം രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്ത സംഭവം എക്സൈസ് പ്രത്യേകം അന്വേഷിച്ച് സംഭവത്തിൻ്റെ നിജസ്ഥിതി അന്വേഷിക്കാൻ വകുപ്പ് തീരുമാനിച്ച് കഴിഞ്ഞു.കോഴിക്കോട് മേഖലാ എക്സൈസ് ജോയിൻ്റ് കമ്മീഷണർ ബി. പ്രദീപിൻ്റെ നേതൃത്തിൽ കൽപ്പറ്റയിൽ പ്രത്യേകമായി ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം വിഷയം ചർച്ച ചെയ്തു. വയനാട് ലഹരിയുടെ ഹബ്ബാകാതിരിക്കാൻ പരിശോധന ഊർജിതമാക്കാനും നടപടികൾ കർശനമാക്കാനും യോഗത്തിൽ തീരുമാനമായതായി ജോയിൻ്റ് കമ്മീഷണർ ബി.പ്രദീപ് പറഞ്ഞു. കഴിഞ്ഞ മാസം മാത്രം വയനാട്ടിൽ 646 കോട്പ കേസുകളും 37 എൻ.ഡി.പി. എസ്. കേസുകളും 82 അബ്കാരി കേസുകളുമാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്.കൂടാതെ എക്സൈസിൻ്റെ പരിശോധനക്കിടെ 1129200 രൂപയുടെ കുഴൽപ്പണവും പിടികൂടിയിരുന്നു. മാരക ലഹരി മരുന്നായ എം ഡി.എം. മാത്രം 116 ഗ്രാം പിടികൂടി. വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണിത്. 
അടുത്ത ദിവസങ്ങളിൽ പരിശോധന കർശനമാക്കും. ഡെപ്യൂട്ടി കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ലഹരി കടത്തിൻ്റെ ഇരകളായി മാറുന്നതെല്ലാം യുവജനങ്ങളാണ് എന്നുള്ളത് എല്ലാവരേയും വലിയ ആശങ്കയിലാക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *