കാൻസറിനെ നേരത്തെ കണ്ടെത്തിയാൽ നല്ല ചികിത്സ ഉറപ്പ് വരുത്താം:എം.വി.ആർ .കാൺകോൺ 2022

റിപ്പോർട്ട് : സി.ഡി. സുനീഷ്….
ബത്തേരി : കാൻസർ പ്രാരംഭ ദിശയിൽ തന്നെ കണ്ടെത്തിയാൽ ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് മാറ്റാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ദർ പറഞ്ഞു. പ്രാരംഭ ദിശയിലാണ് ഫലപ്രദമായി ചികിത്സിക്കാൻ കഴിയുകയെന്ന് മൂന്നാമത് എം.വി.ആർ കാൻ കോൺ സമ്മേളനത്തിൽ ആരോഗ്യ
ശാസ്ത്ര ഗവേഷകർ പങ്കെടുക്കുന്ന കോൺഫറൻസ് പ്രബന്ധങ്ങൾ പറയുന്നു.
കാൻസർ വ്യാപകമായി കൊണ്ടിരിക്കുന്ന വികസ്വര രാജ്യമായ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതാണ്. വിവിധ കാൻസർ ചികിത്സാ രീതികൾ ആധുനീക സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ ചികിത്സിക്കണമെങ്കിൽ പ്രാരംഭ ദിശയിൽ തന്നെ കാൻസറിനെ കണ്ടെത്താൻ കഴിയണം .
കാൻസറിനെ കുറിച്ച് ഇന്ത്യയിലെ പ്രഥമ ഡിജിറ്റൽ കാൻസർ റജിസ്റ്ററി ,ഇന്ന് എം.വി. ആർ .കാൻസർ സെൻ്റർ പുറത്തിറക്കും.
കാൻസറിനെ കുറിച്ച് ഉള്ള പ്രഥമ ഡിജിറ്റൽ റജിസ്ട്രറി
കാൻസർ ഗവേഷങ്ങൾക്കും ചികിത്സാ രീതികൾക്കും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയും.
സെപ്റ്റംബർ നാല് വരെ നടക്കുന്ന കോൺഫറൻസിൽ ഇന്ത്യയിലേയും വിദേശത്തേയും ആരോഗ്യ ഭിക്ഷഗ്വരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്.



Leave a Reply