ലഹരി മാഫിയ പിടിമുറുക്കുന്നു എക്സൈസ് കുരുക്ക് മുറുക്കുന്നു: ഇന്നും എം.ഡി.എം . എയുമായി മധ്യവയസ്കൻ അറസ്റ്റിൽ.

കൽപ്പറ്റ : അതിമാരക മയക്കുമരുന്നായ എം.ഡി. എം .എ യു മായി കൊല്ലം സ്വദേശി കൽപ്പറ്റയിൽ അറസ്റ്റിൽ . ബംഗ്ലൂരിൽ നിന്നും വാങ്ങിയ 15 ഗ്രാം എം ഡി എം എ കൊല്ലത്ത് എത്തിയ്കുന്ന വഴി കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ പ്രതി കൊല്ലം ജില്ലയിൽ നെടുംകോലം ദേശത്ത് തൊടിയിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയെ (47)
കൽപ്റ്റ എക്സൈസ് സർക്കിൾ ഓഫീസർ അനൂപ് വി.പി. പാർട്ടിയും തന്ത്രപൂർവ്വം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ഗ്രാമിന് 4000 രൂപയ്ക്ക് ചില്ലറ വില്പന നടത്താൻ ബംഗ്ലൂരിൽ നിന്നും വാങ്ങിയതാണ് . അര ഗ്രാം ഈ മയക്കുമരുന്ന് കൈവശം വച്ചാൽ പോലും പത്തു വർഷം ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. തുടർ നടപടികൾക്കായി പ്രതിയെ കൽപ്പറ്റ റെയിഞ്ച് ഓഫീസിൽ ഹാജാരാക്കും. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജോണി കെ സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത് സി.കെ. പിന്റോ ജോൺ എന്നിവർ പങ്കെടുത്തു.



Leave a Reply