ലോക നാളികേര ദിനം ആചരിച്ച് കരിങ്ങാരി ഗവ. യു പി സ്കൂൾ

കരിങ്ങാരി: ലോക നാളികേര ദിനം കരിങ്ങാരി ഗവ.യു.പി.സ്‌കൂളില്‍ ആചരിച്ചു. സ്‌കൂള്‍ മുറ്റത്തെ തെങ്ങില്‍ നിന്നും വിളവെടുത്ത നാളികേരങ്ങള്‍ സ്‌കൂളിലെത്തിയ മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പങ്കുവെച്ചു നല്‍കി. നാളികേരത്തോടൊപ്പം നല്‍കിയ ശര്‍ക്കര കുഞ്ഞുകളില്‍ പുതിയ പാഠത്തിന്റെ മാധുര്യം പകര്‍ന്നു നല്‍കി. തെങ്ങു കയറ്റ തൊഴിലാളിയെ ആദരിച്ചും, സ്‌കൂള്‍ മുറ്റത്ത് പുതിയ തെങ്ങിന്‍ തൈകള്‍ വച്ചും നടത്തിയ മികവാര്‍ന്ന സംരംഭം പഠന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളായ് മാറി.



Leave a Reply