കടുവാ ഭീതിയിൽ വീണ്ടും പുൽപ്പള്ളി

പുൽപ്പള്ളി : ജനവാസ കേന്ദ്രമായ ചേപ്പിലയിലെ കൃഷിയിടത്തിൽ കടുവയുടെ കാൽപാടുകൾ രാവിലെയാണ് കണ്ടത്. കാട്ടുപന്നിയെ ഓടിച്ചതിന്റെ സൂചനകളുമുണ്ട്. പൈക്കുടി ദിനേഷിന്റെ വീടിനോട് ചേർന്ന തോട്ടത്തിലാണ് പലയിടത്തായി കാൽപാടുകൾ കണ്ടത്.ഒരു മാസം മുമ്പ് ഇവിടെ ഇറങ്ങിയ കടുവ കാട്ടുപന്നിയെ ആക്രമിച്ച് കൊന്നിരുന്നു. അതേ കടുവ തന്നെയാണ് വീണ്ടും ഇവിടെ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ കൂട് വെച്ച് പിടികൂടി പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് പഞ്ചായത്ത് അംഗം അനിൽ സി കുമാർ ആവശ്യപ്പെട്ടു .



Leave a Reply