കള്ളക്കേസ് പോലീസ് നാടകം പൊളിയുന്നു:കോൺഗ്രസ്സ്

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ എസ്.എഫ്.ഐ നടത്തിയ അക്രമണവുമായി ബന്ധപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് എടുത്ത കള്ളക്കേസുകള്‍ ഒന്നൊന്നായി പൊളിയുന്നു. ഓഫീസ് അക്രമസമയത്ത് സ്ഥലത്ത് പോലുമില്ലാതിരുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ഷമീര്‍ വൈത്തിരിയെ ഒന്നാം പ്രതിയായും, അരുണ്‍ദേവിനെ രണ്ടാം പ്രതിയായും, എം.എല്‍.എക്ക് സംരക്ഷണമൊരുക്കുന്നതിന് സ്ഥലത്ത് എത്തിയ ഗണ്‍മാന്‍ സ്മിബിന്‍ കെ.വി യെ മൂന്നാം പ്രതിയായും 549/2022 എഫ്.ഐ.ആര്‍ പ്രകാരം കല്‍പ്പറ്റ പോലീസ് കള്ളക്കേസ് എടുക്കുകയായിരുന്നു. കീഴ്‌ക്കോടതിയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉപയോഗിച്ച് നിരപരാധികളായവര്‍ക്കെതിരെ എടുത്ത കേസിനെ സി.പി.എമ്മും, സര്‍ക്കാരും ജാമ്യത്തെ പ്രതിരോധിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നത്. ജാമ്യവ്യവസ്ഥയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ഹാജരായ സമയത്ത് എഫ്.ഐ.ആറില്‍ ഒന്നാം പ്രതിയായ ഷെമീര്‍ വൈത്തിരി അന്വേഷണ ഉദ്യോഗസ്ഥനോട് പ്രസ്തുത അക്രമണം നടക്കുന്ന സമയത്ത് ഞാന്‍ സ്ഥലത്തില്ല എന്നും, പ്രസ്തുത രേഖകള്‍ എന്റെ കൈവശമുണ്ടെന്നും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഷെമീറിനെ പോലീസ് വെറുതെ വിടുകയായിരുന്നു. ഇതില്‍ നിന്നെല്ലാം പോലീസ് സി.പി.എമ്മിന്‍ വേണ്ടി നടത്തിയ വിടുവേല പുറത്ത് വരുകയാണ്. അക്രമം നടത്തുകയും, ഗാന്ധി ചിത്രം തകര്‍ക്കുകയും ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേവലം ഒരു കേസാണ് പോലീസ് എടുത്തിട്ടുള്ളത്. ഇതില്‍ രാഹുല്‍ ഗാന്ധി ഓഫീസ് അക്രമിക്കുകയും, കസേരയില്‍ കയറി ഇരിക്കുകയും, ഛായാചിത്രങ്ങളും, ഫയലുകളും തകര്‍ക്കുകയും ചെയ്ത യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ പാര്‍ട്ടി ഓഫീസുകളില്‍ നിന്നും കൊടുക്കുന്ന ലിസ്റ്റ് പ്രകാരമാണ് അറസ്റ്റ് ചെയ്യുന്നത്. അക്രമണ സമയത്ത് അക്രമകാരികള്‍ക്ക് ഒത്താശ ചെയ്ത് കൊടുത്ത പോലീസുകാര്‍ക്ക് എതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അക്രമണം അറിഞ്ഞ് സ്ഥലത്തെത്തുകയും, സ്ഥലത്തില്ലാതിരിക്കുകയും ചെയ്ത കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെയും, ഓഫീസ് ജീവനക്കാര്‍ക്കെതിരെയും മൂന്ന് കള്ളക്കേസുകളാണ് എടുത്തിട്ടുള്ളത്. എസ്.എഫ്.ഐയുടെ എം.പി ഓഫീസ് അക്രമണം, സി.പി.എം-എസ്.എഫ്.ഐ ഭീകരതക്കും, പോലീസ് കള്ളക്കേസുകള്‍ക്കും എതിരെ കല്‍പ്പറ്റ-വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പി.പി ആലി, മാണി ഫ്രാന്‍സീസ് തുടങ്ങിയവര്‍ ജാഥാ ക്യാപ്റ്റന്‍മാരായി ജനകീയ പ്രതിരോധ യാത്ര ആരംഭിക്കുകയാണ്. സെപ്തംബര്‍ 4 ന് രാവിലെ 9 മണിക്ക് കല്‍പ്പറ്റ മുണ്ടേരിയില്‍ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്ന ജാഥ വൈകിട്ട് മേപ്പാടിയില്‍ കെ.പി.സി.സി സെക്രട്ടറിയും, വക്താവുമായ അഡ്വ. ബി.ആര്‍.എം ഷെഫീര്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയുടെ സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു.



Leave a Reply