കടവ് ഓണോൽസവം ചൊവ്വാഴ്ച

പുതുശേരിക്കടവ്: പുതുശേരിക്കടവ് കൂട്ടുകാർ എന്ന വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കടവ് ഓണോത്സവം എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. സെപ്തംബർ ആറ് ചൊവ്വാഴ്ചയാണ് വൈവിധ്യമാർന്ന പരിപാടികൾ. പുതുശേരിക്കടവിൽ നിന്നും തേർത്ത് കുന്നിലേക്ക് രാവിലെ ഒൻമ്പത് മണിക്ക് ഓണാഘോഷ റാലി നടത്തും. മാവേലി, പുലിക്കളി ,വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് റാലി. തുടർന്ന് ഉദ്ഘാടന സമ്മേളനം വാർഡ് മെമ്പർ ഈന്തൻ മുഹമ്മദ് ബഷീർ നിർവഹിക്കും. വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കും.തുടർന്ന് കബഡി, വടംവലി , കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മൽസരങ്ങളും സംഘടിപ്പിക്കും.വൈകിട്ട് ഏഴ് മണിക്ക് കടവ് മച്ചാൻസ് സ്പോൺസർ ചെയ്യുന്ന ഗാനമേളയുമുണ്ടാകും. യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ്, സ്നേഹദീപം സാംസ്ക്കാരിക കൂട്ടായ്മ, വ്യാപാരി വ്യവസായി, കുടുംബശ്രി, മോട്ടോർ തൊഴിലാളിയൂണിയൻ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടിയെന്ന് കൺവീനർ ഫെബി തോപ്പിൽ ,കോഡിനേറ്റർമാരായ റെജി പുറത്തുട്ട്, ജോൺ ബേബി എന്നിവർ അറിയിച്ചു.



Leave a Reply