April 26, 2024

വ്യാജ സ്വർണ്ണ മാഫിയക്കെതിരെ ശക്തമായ നടപടി വേണം, ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ

0
Img 20220905 Wa00302.jpg
കൽപ്പറ്റ: വ്യാജ സ്വർണ്ണ മാഫിയയ്ക്കെതിരെ ശക്തമായ നിലപാട് സർക്കാർ എടുക്കണം. വ്യാജ സ്വർണം നിർമ്മിക്കുന്നവരെ പിടിക്കാനാണ് പോലീസ് ശ്രമിക്കേണ്ടത്. ചെറിയ കമ്മീഷൻ വ്യവസ്ഥയിൽ കൈകാര്യം ചെയ്യുന്നവർ മാത്രമാണ് കേസിൽ കുടുങ്ങുന്നത്. വ്യാജ സ്വർണം നിർമ്മിക്കുന്നവരെ പിടികൂടുന്നതിന് വേണ്ട സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
 സംഘടനയുടെ 14-ാമത് വയനാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി എ ജോസ് വയനാട് ജില്ലാ പ്രസിഡൻറ് അലക്സാണ്ടർ എംഡിക്ക് ഐഡി കാർഡ് നൽകിക്കൊണ്ട് സംസ്ഥാനതല ഐഡി കാർഡ് വിതരണ ഉദ്ഘാടനവും നടത്തി. എം.ഡി. അലക്സാണ്ടർ (വയനാട് ജില്ലാ പ്രസിഡന്റ്) അധ്യക്ഷനായിരുന്നു. സംഘടനയുടെ പ്രമുഖ നേതാക്കളായ
എ.പി. കൃഷ്ണകുമാർ (സംസ്ഥാന സീനിയർ 
വൈസ് പ്രസിഡന്റ്), 
ഏലിയാസ് തോട്ടുങ്കൽ (വയനാട് ജില്ലാ സെക്രട്ടറി), ബിജിത് പി. (വയനാട് ജില്ലാ ട്രഷറർ), കെ.കെ. ഗോപു (സംസ്ഥാന സെക്രട്ടറി), 
 ജയചന്ദ്രൻ മറ്റപ്പള്ളി (സംസ്ഥാന ട്രഷറർ), 
പി.കെ. സുനിൽ കുമാർ (ഡെപ്യൂട്ടി ജന. സെക്രട്ടറി), മോഹൻ കുമാർ (കോഴിക്കോട് ജില്ലാ പ്രസിഡന്റ്) 
സെബാസ്റ്റ്യൻ ഫ്രാൻസിസ് (കണ്ണൂർ ജില്ലാ പ്രസിഡന്റ്) 
ജോൺസൺ പി.ജെ. ബത്തേരി താലൂക്ക് പ്രസിഡന്റ്), കിഷോർ വി ജോസ് (വയനാട് ജില്ല വൈസ് പ്രസിഡൻറ്) ഡാമിൻ ജോസഫ് (പുൽപ്പള്ളി താലൂക്ക് ട്രഷറർ)എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *