March 29, 2023

കുടുംബശ്രീ ഓണം വിപണന മേള വെള്ളമുണ്ടയില്‍

IMG-20220905-WA00582.jpg
വെള്ളമുണ്ട: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട സി.ഡി.എസില്‍ ആരംഭിച്ച ജില്ലാതല ഓണം വിപണന മേളയുടെയും സാംസ്‌കാരിക പരിപാടികളുടെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷണന്‍ അധ്യക്ഷത വഹിച്ചു. വിപണന മേളയുടെ ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആസൂത്രണ സമിതിയംഗം എ.എന്‍ പ്രഭാകരന് നല്‍കി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ബ്ലോക്ക് മെമ്പര്‍മാരായ പി.കെ അമീന്‍, ബാലന്‍ വെള്ളരിമ്മല്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എന്‍ അനില്‍ കുമാര്‍, ജനപ്രതിനിധികളായ സീനത്ത് വൈശ്യന്‍, ഇ.കെ സല്‍മത്ത്, അമ്മദ് കൊടുവേരി, പി.എ.അസീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വാസുപ്രദീപ്, സി.ഡി.എസ് ചെയര്‍പേര്‍സന്‍ സി.എന്‍ സജ്‌ന, തുടങ്ങിയവര്‍ സംസാരിച്ചു. 
കുടുംബശ്രീ  സംരംഭകരുടെ ഉത്പന്നങ്ങളായ 27 തരം അച്ചാറുകള്‍, പലഹാരങ്ങള്‍, ധാന്യപ്പൊടികള്‍, മസാല പ്പൊടികള്‍, ബാഗുകള്‍, തുണിത്തരങ്ങള്‍, നാടന്‍ മരുന്നുകള്‍ തുടങ്ങിയവയാണ് വെള്ളമുണ്ട ഗ്രാമീണ്‍ ബാങ്കിന് മുന്‍വശത്ത് സജ്ജമാക്കിയ മേള ഒരുക്കിയിട്ടുള്ളത്. മേള സപ്തംബര്‍ 7 ന് സമാപിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *