April 27, 2024

മടയിൽ നിന്നും പുലികളിറങ്ങി സന്തോഷ നഗരിയിൽ പുലികൾ നിറഞ്ഞാടി

0
Img 20220906 153000.jpg
ബത്തേരി : സന്തോഷനഗരത്തെ അക്ഷരാർത്ഥത്തിൽ ആറാടിച്ചു കൊണ്ട് – പുലി കളിയാട്ടം നഗരസഭയും കേരള എഞ്ചിനീയറിംഗ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പുലികളി നാടിന്റെ ഉത്സവമായി മാറി. ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് രണ്ട് വർഷത്തിനു ശേഷം നഗരം ഓണക്കോടിയുടുത്ത് ഒരുങ്ങി നിൽക്കുകയാണ്. ആ അരങ്ങിലാണ് തൃശൂർ നിന്നും വന്ന പന്ത്രണ്ടോളം  പുലികളും തെയ്യവും തിറയും മേളവും നഗരത്തിൽ ആടിത്തിമിർത്തത്.
മാനുഷരെല്ലാരും ഒന്നാണെന്ന സന്ദേശമുയർത്തി ജനങ്ങളെ ആഘോഷാവസരങ്ങളിൽ ഒരേ നൂലിൽ കോർത്ത പൂക്കൾ പോലെ വർണാഭവും സന്തോഷ പൂരിതവുമാക്കുക എന്ന നഗരസഭയുടെ ഒരഭിലാഷം കൂടി പൂവണിഞ്ഞു.
ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി പിറന്നുവീഴുന്ന കുഞ്ഞു മുതൽ വിവിധ തലങ്ങളിൽ സേവന സന്നദ്ധരായി പണിയെടുക്കുന്ന തൊഴിലാളികളുൾപ്പെടെ വർണ – വർഗ – ജാതി – മത വ്യത്യാസമില്ലാതെ സന്തുലിതമായ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ശ്രമത്തിലാണ് നഗരസഭ.
ആഘോഷ പരിപാടി കോട്ടകുന്നു നിന്നും ആരംഭിച്ചു നഗരസഭ ഓഫീസ് അങ്കണത്തിൽ സമാപിച്ചു. നിയമപാലകരും പൊതുപ്രവർത്തകരും വിദ്യാത്ഥികളും  യുവജനങ്ങളും അണിനിരന്ന ആഘോഷങ്ങൾക്ക് നഗരസഭ നേതൃത്വം നൽകി.
സന്തോഷ നഗരത്തിൽ മനുഷ്യരെല്ലാം ഒന്നാണ് എന്ന ഓണസന്ദേശം അർത്ഥവത്താക്കിയതായി
സന്തോഷ നഗരിയിലെ ഓണാഘോഷം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *