March 29, 2024

ഇത്തിരിനേരം ഒത്തിരി കാര്യംവുംമായ് മർച്ചന്റ്സ് യൂത്ത് വിംഗ്

0
Img 20220907 133119.jpg
മാനന്തവാടി : ഓണത്തോടനുബന്ധിച്ച്  മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിംഗ് ന്റെ ആഭിമുഖ്യത്തിൽ “ഇത്തിരി നേരം ഒത്തിരികാര്യം”എന്ന ആശയവുമായി പെരുവകയിൽ പ്രവർത്തിക്കുന്ന ആൻസ് ഭവൻ വൃദ്ധസദനത്തിൽ മർച്ചന്റ്സ് യൂത്ത് വിങ്ങിന്റെ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. യൂത്ത് വിംഗ് പ്രസിഡൻറ്  റോബി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവെൽ കെ.ജെ. ഐ എഫ് എസ്  ഉദ്ഘാടനം ചെയ്തു. മാനന്തവാടി മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് കെ ഉസ്മാൻ ജനറൽ സെക്രട്ടറി പി വി മഹേഷ് ട്രഷറർ എൻ പി ഷിബി അസോസിയേഷൻ ഭാരവാഹികളായ എൻ വി സുരേന്ദ്രൻ, ഇ എ നാസർ, എൻ വി അനിൽകുമാർ, എം കെ ശിഹാബുദ്ദീൻ വനിതാ വിംഗ് പ്രസിഡൻറ് ശൈലജ ഹരിദാസ് ,സുപ്പീരിയർ സി. ഷൈനി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
 പയ്യമ്പള്ളി സെന്റ് കാതറിൻസ്  സ്കൂൾ ടീച്ചേഴ്സ് അവതരിപ്പിച്ച തിരുവാതിര.ഉണ്ണി എസ് കൃഷ്ണ, അനഘ, ലിജോ, ഷാജഹാൻ എന്നിവരുടെ  സംഗീതവിരുന്ന് തുടങ്ങി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വൃദ്ധസദനത്തിലെ അന്തേവാസികളുടെ പഴയകാല ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ യുവ തലമുറയ്ക്ക് നല്ലൊരു അനുഭവം സമ്മാനിച്ചു..
രാവിലെ 10 മണിക്ക് ആരംഭിച്ച പോഗ്രാം ഓണസദ്യയുംമറ്റുമായി വൈകുന്നേരത്തോടു കൂടി അവസാനിച്ച പരിപാടിയിൽ യൂത്ത് വിംങ്ങി ജനറൽ സെക്രട്ടറി ഇഖ്ബാൽ, ട്രഷറർ റഷീദ് ഭാരവാഹികളായ ദീപ്തീഷ്,ഷിബു,സുദീപ്,ലത്തീഫ്,അക്ബർ,മഹേഷ്,പ്രവർത്തകരായ മജേഷ്, ഷെമീം, അനീഷ്, സാദിഖ്, സുരേഷ്,സുജേഷ്, അളകർസ്വാമി,സലാം തുടങ്ങിയവർ സംബന്ധിച്ചു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *