ലഹരി വിരുദ്ധ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നടന്നു

കൽപ്പറ്റ : ഓണാഘോഷത്തിനോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിൻ്റ ജില്ലാ തല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി
ആര്‍. ആനന്ദ് ഐ.പി.എസ് നിർവഹിച്ചു.
വിദ്യാർത്ഥികളുടെയും യുവതി യുവാക്കളുടെയും ഇടയില്‍ വർദ്ധിച്ചുവരുന്ന മയക്കുമരുന്നു പോലുള്ള ലഹരി ഉപയോഗത്തിൻ്റെ അപകടവസ്ഥ മനസിലാക്കി കൊടുക്കുന്നതിൻ്റെ ഭാഗമായി കേരളത്തിൻ്റെ ദേശീയ ഉൽസവമായ ഓണാഘോഷ വേളയില്‍ “ലഹരി മുക്ത യുവത്വം ആരോഗ്യ കേരളം” എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാവേലിയെയും എസ്.പി. സി. കേഡറ്റുകളെയും, വിദ്യാർഥികളെയും ഉൾപ്പെടുത്തി കൊണ്ട് ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, പുൽപ്പള്ളി ,മീനങ്ങാടി ,വൈത്തിരി ടൗണുകളില്‍ ലഹരി വിരുദ്ധ ബോധവല്ക്കളരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പ്രസ്തുത ബോധവൽക്കരണ ക്യാമ്പയിനില്‍ ഡി.വൈ.എസ്.പി.മാര്‍ , എസ്.എച്ച് ഒ മാര്‍ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ വയനാട് ജില്ലാ പോലീസും ,മറ്റ് വകുപ്പും, ജനമൈത്രി പോലീസും, എസ്.പി. സി. കേഡറ്റുകളെയും, കൂടി ചേർന്ന് ലഹരി വിരുദ്ധ ബോധകരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.



Leave a Reply