വിലയില്ല : ഇഞ്ചി കർഷകർ ദുരിതത്തിൽ

വൈത്തിരി : കർഷകരെ നിരാശരാക്കി വിപണിയിലെ ഇഞ്ചി വില.വിലയിടിവില്‍ വലഞ്ഞരിക്കുകയാണ് ജില്ലയിലെ ഇഞ്ചിക്കര്‍ഷകര്‍. മുതല്‍ മുടക്കിന്റെ പകുതിപോലും കിട്ടാത്ത അവസ്ഥയിലാണു കര്‍ഷകര്‍. 60 കിലോ ചാക്കിന് 1,400 രൂപയാണു ജില്ലയിലെ ചില വിപണിയിലെ വില. നല്ല നിറമുള്ളതിന് 1,500 രൂപയും. ഓണമായതിനാലാണ് അല്‍പം കൂടിയ വില. കഴിഞ്ഞയാഴ്ച വരെ ചാക്കിന് 1,000 രൂപ മാത്രമായിരുന്നു വില. എന്നാല്‍,
അതിര്‍ത്തിക്കപ്പുറത്ത് കര്‍ണാടക വിപണിയില്‍ ഇഞ്ചി ചാക്കിന് 2,600 രൂപ വിലയുണ്ട്. അവിടെ കച്ചവടക്കാര്‍ ഇഞ്ചി വാങ്ങി കഴുകിയാണു വില്‍ക്കുക. ഇഞ്ചി കഴുകിയാല്‍ മാത്രമേ നിറവും ഗണവും അറിയാനാവു.ജില്ലയിലെ ചില മേഖലയിലെ മണ്ണിന്റെ പ്രത്യേകത മൂലം ഇഞ്ചിക്ക് വലുപ്പക്കുറവും പുഴുക്കേടുമുണ്ട്. വിപണിയില്‍ ഈ ഇഞ്ചിക്കു ഡിമാന്റില്ല.



Leave a Reply