Live From The Field

വെള്ളക്കെട്ടിലകപ്പെട്ട യുവാവിന് ദാരുണാന്ത്യം
വൈത്തിരി : സാഹസീക ട്രക്കിങ്ങ് നടത്തിയ യുവാക്കളിൽ ഒരാൾക്ക് ദാരുണാന്ത്യം .കൽപ്പറ്റ പെരുന്തട്ട നടുപ്പാറ ശ്രീലക്ഷ്മി നിവാസിൽ അഭിജിത്താണ് മരണപ്പെട്ടത് .ഇന്നുച്ചക്ക് വൈത്തിരി തളിമലയിലെ വെള്ളക്കെട്ടിലാണ് അഭിജിത്ത് കൂട്ടുക്കാരുമൊത്ത് ഇറങ്ങിയത്. സഞ്ചാര വിലക്ക് ഉള്ള ഈ പ്രദേശത്ത് എങ്ങിനെ ഇവർ എത്തിയതെന്നുള്ളത് ദുരൂഹത ഉണ്ടാക്കുന്നു.
കൂട്ടത്തിലെ ശ്രീഹരിക്ക് പരിക്കേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമീക ചികിത്സക്ക് ശേഷം വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.തളിമലയിൽ നിന്നും എട്ട് കിലോ മീറ്റർ കുത്തനെ ഉള്ള തളിമല വേങ്ങ തോട് പാത്തി പുഴയിലേക്കാണ് ഈ യുവ സഞ്ചാരികൾ സാഹസീകമായി ഇറങ്ങി ദുരന്തത്തിന് കാരണമായത്.



Leave a Reply