June 10, 2023

എരുമക്കൊല്ലി ഗവ :യൂ. പി സ്കൂൾ മേപ്പാടിയിലേക്ക് ലയിപ്പിക്കാനുള്ള ഉത്തരവിന് പിന്നിൽ ഗൂഡാലോചന

0
IMG_20220909_124501.jpg
  മേപ്പാടി :എരുമക്കൊല്ലി യു. പി. സ്കൂൾ മറ്റൊരിടത്തേക്ക് ലയിപ്പിക്കാനുള്ള ഉത്തരവിന് പിന്നിൽ ഗൂഡാലോചനയെന്ന ആരോപണം ശക്തമാവുന്നു..കാട്ടു മൃഗങ്ങളുടെ ശല്യം കാരണം എരുമക്കൊല്ലി ഗ്രൗണ്ടിനു സമീപത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുന്നതിന് മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ ആവശ്യപ്രകാരം എസ്റ്റേറ്റ് ഉടമ സ്ഥലം നൽകാമെന്ന് രേഖാമൂലം കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള പ്രവർത്തങ്ങൾ നടന്നു വരികയാണ്. റ്റി. സിദ്ധിഖ് എം.എൽ. എ യുടെ പ്രത്യേക താല്പര്യ പ്രകാരം പുതിയതായി കണ്ടെത്തിയ സ്ഥലത്ത് പി.ഡബ്ലിയുഡി. സ്കൂൾ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി അനന്തര നടപടികൾ സ്വീകരിച്ച്      വരികയാണ്.  പഞ്ചായത്തിന്റെ നടപ്പ് വർഷത്തെ പദ്ധതിയിൽ സ്കൂൾ അറ്റകുറ്റ പ്രവർത്തി നടത്തുന്നതിന് തുക വകയിരുത്തുകയും അതിന്റെ ടെൻഡർ നടപടികൾ നടക്കുമ്പോഴാണ് വിദ്യാഭ്യാസവകൂപ്പിന്റെ സ്കൂൾ അടച്ചു പൂട്ടാനുള്ള നീക്കങ്ങൾ നടന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളിൽ സ്കൂൾ റിപ്പയർ ചെയ്യുന്നതുവരെ സൗകര്യം ഒരുക്കാമെന്നു വിദ്യാഭ്യാസവകൂപ്പിനെ അറിയിച്ചിരുന്നു.. ആഗസ്റ്റ് അവസാനവാരത്തിൽ പഞ്ചായത്തും ഡി. ഡി, എ. ഇ. ഒ ഉൾപ്പെടെയുള്ളവർ പഞ്ചായത്തിൽ യോഗം ചേർന്ന് ധാരണയായിരുന്നു. അതിനിടയിലാണ് പഞ്ചായത്ത്‌ അറിയാതെ ഇത്തരത്തിലുള്ള നീക്കം നടത്തിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഓമന രമേശ്‌ നിരവധി തവണ തിരുവനന്തപുരത്തു വിദ്യാഭ്യാസ ഡയറക്ടറോടും  സ്കൂൾ നില നിർത്തുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു. യാതൊരു കാരണവശാലും സ്കൂൾ മാറ്റില്ലെന്ന് അവിടുന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഏക പക്ഷീകമായി സ്കൂൾ എടുത്തു കളയുന്നതിനുള്ള ഗൂഡനീക്കങ്ങൾ നടന്നത്.എരുമക്കോല്ലിയിൽ നിന്നും സ്കൂൾ മാറ്റാൻ  അനുവദിക്കില്ലെന്നും ഇതിനു വേണ്ടിയുള്ള നിയമ നടപടികളും പ്രത്യക്ഷ സമര പരിപാടികളുമായി ഭരണ സമിതി മുൻപോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണുള്ളത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *